ബെംഗളൂരുവിനെ സമനിലയിൽ തളച്ച് ശ്രീനിധി ഡെക്കാൻ. ഇന്ന് സൂപ്പർ കപ്പ് ഫൈനൽ റൗണ്ടിലെ ആദ്യ മത്സരം 1-1 എന്ന നിലയിൽ ആണ് അവസാനിച്ചത്. ഇന്ന് എട്ടാം മിനുട്ടിൽ ബെംഗളൂരു ക്യാപ്റ്റൻ സുനിൽ ചേത്രിക്ക് കിട്ടിയ അവസരം ഗോളി മാത്രം മുന്നിൽ നിൽക്കെ ഗോൾ പോസ്റ്റിന് മുകളിലേക്ക് പുറത്തേക്ക് പോയി.
പത്താം മിനുട്ടിൽ ഒരു റീ ബൗണ്ടിലൂടെ സ്പാനീഷ് താരം ഫ്രാൻസിസ്ക്കൊ നേടിയ ഗോളിൽ.
ബെംഗളൂരു ലീഡ് എടുത്തു.
പത്ത് മിനുട്ടിനകം അഫ്ഗാൻ താരം ഫയ്സൽ ഷയെസ്തേ ഒരു മികച്ച മൂവിലൂടെ ഗോൾ കീപ്പർ ഗുർപ്രീത് സിങിനെ മറികടന്നു സമനില നേടി. ആദ്യ പകുതിക്ക് ശേഷം ഇരു ടീമുകളും വിജയ ഗോളിന് വേണ്ടി ശ്രമങ്ങൾ നടത്തിയെങ്കിലും ഗോൾ വന്നില്ല.
ശ്രീനിധി ഡെക്കാൻ അടുത്ത മത്സരത്തിൽ ഏപ്രിൽ 12 ന് കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും. അന്ന് തന്നെ ബംഗ്ലൂരു എഫ്സി റൗണ്ട് ഗ്ലാസ് പഞ്ചാബുമായും ഏറ്റുമുട്ടും..ശ്രീനിധി ഡെക്കാന്റെ ബിജയ് ചെത്രിയാണ് ഇന്നത്തെ ഹീറോ ഓഫ് ദി മാച്ച്