സൂപ്പർ കപ്പിൽ ഫ്രാങ്ക് ദോവൻ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ

Newsroom

ഇവാൻ വുകമാനോവിച് വിലക്ക് നേരിടുന്ന സാഹചര്യത്തിൽ സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിനെ സഹ പരിശീലകനായ ഫ്രാങ്ക് ദോവൻ പരിശീലിപ്പിക്കും. ക്ലബ് ഇത് ഇന്ന് ഔദ്യോഗികമായി അറിയിച്ചു. മുൻ ബെൽജിയൻ ദേശീയ ഫുട്ബോൾ താരമായ ഫ്രാങ്ക് ദോവൻ 2022 ഓഗസ്റ്റ് മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സംഘത്തിൽ ഉണ്ട്. ഇവാന്റെ ടച്ച് ലൈനിലെ അഭാവം ടീമിനെ ബാധിക്കാതെ നോക്കാൻ ഫ്രാങ്കിനാകും എന്നാണ് മാനേജ്മെന്റിന്റെ പ്രതീക്ഷ.

20220804 211124

ബെൽജിയൻ ക്ലബായ ബീർസ്കോട്ടിൽ ആയിരുന്നു ഇതിനു മുമ്പ് നാലു വർഷമായി ഫ്രാങ്ക് പ്രവർത്തിച്ചിരുന്നത്. മുമ്പ് സൗദി അറേബ്യൻ ക്ലബായ അൽ അഹ്ലിയുടെ യൂത്ത് ടീമിന്റെ പരിശീലകൻ ആയിട്ടുണ്ട്. ബെൽജിയൻ ക്ലബായ വെർസ്റ്റെലോക്ക് ആയി കളിച്ചിട്ടുള്ള അദ്ദേഹം അവരെ പരിശീലിപ്പിച്ചിട്ടുമുണ്ട്. ബെൽജിയൻ ക്ലബായ ഗെന്റിനായി ഫ്രാങ്ക് ദോവൻ ദീർഘകാലം കളിച്ചിട്ടുണ്ട്. 1991ൽ ആയിരുന്നു അദ്ദേഹം ബെൽജിയൻ ദേശീയ ടീമിനെ പ്രതിനിധീകരിച്ചത്.

Story Highlights: Assistant Coach, Frank Dauwen, will be at the helm for the Hero SuperCup