സൂപ്പർ ഓവറിൽ സൂപ്പർ ആയി ശ്രീലങ്ക, ന്യൂസിലൻഡിനെ തോൽപ്പിച്ചു

Newsroom

അങ്ങനെ ന്യൂസിലൻഡ് പരമ്പരയിൽ ആദ്യമായി ഒരു മത്സരം ശ്രീലങ്ക വിജയിച്ചു. ടെസ്റ്റിലും ഏകദിനത്തിലും ജയിക്കാൻ ആവാതിരുന്ന ശ്രീലങ്ക ഇന്ന് ആദ്യ ടി20യിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി. സൂപ്പർ ഓവറിൽ ആയിരുന്നു ശ്രീലങ്കയുടെ വിജയം. ഇന്ന് ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക തകർപ്പൻ ബാറ്റിംഗിലൂടെ 196 റൺസ് എന്ന മികച്ച സ്കോർ ഉയർത്തി. 67 റൺസ് എടുത്ത അസലങ്കയും 53 റൺസ് എടുത്ത കുസാൽ പെരേരയും ആണ് ശ്രീലങ്കയ്ക്ക് മികച്ച സ്കോർ നൽകിയത്.

ശ്രീലങ്ക 23 04 02 12 23 23 320

മറുപടി ബാറ്റിങിന് ഇറങ്ങിയ ന്യൂസിലൻഡ് തുടക്കത്തിൽ പതറി എങ്കിലും ഡേരി മിച്ചലിന്റെ 67 റൺസ് ന്യൂസിലൻഡിനെ ലക്ഷ്യത്തിലേക്ക് അടുപ്പിച്ചു. അവസാനം ഒരു പന്തിൽ ഏഴ് റൺസ് വേണ്ടിരിക്കെ ഇഷൻ സോദി സിക്സ് അടിച്ചു. ഇതോടെ ന്യൂസിലൻഡ് ഇന്നിങ്സും 196ൽ അവസാനിച്ചു‌. ഇതോടെ കളി സൂപ്പർ ഓവറിൽ എത്തി. ന്യൂസിലൻഡിന് സൂപ്പർ ഓവറിൽ 8 റൺസ് മാത്രമെ എടുക്കാൻ ആയുള്ളൂ. അസലങ്ക ഒരു സിക്സും ഒരു ഫോറും പറത്തി ഒപ്പം ഒരു നോബോളും കൂടെ വന്നതോടെ 2 പന്തിൽ ശ്രീലങ്ക ഈ സ്കോർ മറികടന്നു വിജയം ഉറപ്പിച്ചു.