യുഎഇയി അഫ്ഗാനിസ്ഥാനെതിരായ ടി20 ഐ പരമ്പരയിൽ പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമിന്റെയും വിക്കറ്റ് കീപ്പർ-ബാറ്റർ മുഹമ്മദ് റിസ്‌വാന്റെയും അഭാവം അനുഭവിക്കുകയാണ്. ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട് പരമ്പര കൈവിട്ടു നിൽക്കുകയാണ് പാകിസ്താൻ ഇപ്പോൾ. ഷദബ് ഖാൻ ആണ് ബാബറിന്റെ അഭാവത്തിൽ പാകിസ്താനെ നയിക്കുന്നത്. ബാബറിന്റെ പരിചയസനൊഅത്ത് ടീമിന് നഷ്ടമായെന്നും അതാണ് ഈ പരമ്പരയിൽ പ്രതിഫലിച്ചത് എന്നും ഷദാബ് ഖാൻ സമ്മതിച്ചു.
“ബാബറിനെയും റിസ്വാനെയും അവർ നല്ല പ്രകടനം നടത്തിയാലും ഇല്ലെങ്കിലും ആളുകൾ വിമർശിക്കുന്നു. അവരുടെ മേൽ എപ്പോഴും സ്‌ട്രൈക്ക് റേറ്റ് കുറവാണെന്ന ആക്ഷേപങ്ങളും ഉണ്ട്. അതുകൊണ്ടാണ് ഞങ്ങൾ യുവതാരങ്ങൾക്ക് അവസരം നൽകാൻ ആഗ്രഹിച്ചത്” ഷദാബ് പറഞ്ഞു
“എന്നാൽ ഒടുവിൽ, പരിചയ സമ്പത്ത് പ്രധാനമാണെന്ന് നമ്മുടെ രാഷ്ട്രം തിരിച്ചറിയുകയാണ്, ഞങ്ങളുടെ സീനിയർമാർക്ക് അവരുടെ പ്രകടനങ്ങൾ പരിഗണിച്ച് അർഹമായ ബഹുമാനം ലഭിച്ചില്ല. അതിനാൽ ഈ പരമ്പരയ്ക്ക് ശേഷം, ബാബറിനും റിസുവാനും മാധ്യമങ്ങളിൽ നിന്നും രാഷ്ട്രത്തിൽ നിന്നും കൂടുതൽ ബഹുമാനം ലഭിക്കും.” ഷദബ് പറഞ്ഞു.