യുവ താരം ഗവിയുമായി ഒപ്പിട്ട പുതിയ കരാർ നിലനിൽക്കില്ലെന്ന ലാ ലീഗയുടെ ഉത്തരവിന് നേരെ കോടതി കയറിയ ബാഴ്സലോണക്ക് തിരിച്ചടി. കേസിൽ ബാഴ്സലോണ അപ്പീൽ സമർപ്പിക്കാൻ അനുവദിച്ച കാലവധിക്ക് ശേഷമാണ് തങ്ങളെ സമീപിച്ചത് എന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ താരം വീണ്ടും പഴയ കാരറിന് പരിധിയിലേക്കും അത് വഴി ബി ടീം അംഗമായും മാറും. എന്നാൽ വിധിക്കെതിരെ ഒരിക്കൽ കൂടി കോടതി കയറാനാണ് ബാഴ്സയുടെ തീരുമാനം എന്നു സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇതോടെ ബാഴ്സക്ക് വലിയ പ്രശ്നമാണ് മുന്നോട്ടു നേരിടേണ്ടി വരിക. പുതിയ കരാർ പ്രകാരം സീനിയർ താരമായ ഗവിക്ക് ആറാം നമ്പർ ജേഴ്സിയും അനുവദിച്ചിരുന്നു. ഇതും പിൻവലിക്കേണ്ടി വരും. ഇരുപത് ദിവസമാണ് വീണ്ടും കോടതിയെ സമീപിക്കാൻ ബാഴ്സക്ക് മുന്നിൽ ഉള്ളത്. ഗവിയുടെ പഴയ കരാർ ഈ സീസണോടേ അവസാനിക്കുകയാണ്. തുടർന്ന് ഫ്രീ ഏജന്റ് ആയി ടീം വിടാനും താരത്തിന് സാധിക്കും. സീസൺ കഴിയുമ്പോൾ ഉള്ള സാമ്പത്തിക നിലയും ടീമിന് വിനയാകും. സാവിക്ക് കീഴിൽ ടീമിന്റെ മൊത്തത്തിലുള്ള പ്രകടനത്തെ വരെ സ്വാധീനിക്കുന്ന രീതിയിൽ പന്ത് തട്ടുന്ന ഗവിയെ നിലനിർത്താൻ ബാഴ്സലോണ മുഴുവൻ സന്നാഹങ്ങളും ആയി ഇറങ്ങും എന്നുറപ്പാണ്.