റമദാൻ ആരംഭിക്കാൻ ഇരിക്കെ വൃതം എടുക്കുന്ന താരങ്ങൾക്ക് നോമ്പ് തുറക്കാൻ പ്രീമിയർ ലീഗ് സൗകര്യങ്ങൾ ഒരുക്കും. ഇംഗ്ലണ്ടിലെ പ്രീമിയർ ലീഗിലും ചാമ്പ്യൻഷിപ്പിലും നടക്കുന്ന മത്സരങ്ങളിൽ നോമ്പ് തുറക്കുന്ന സമയം നടക്കുന്ന മത്സരങ്ങളിൽ സമയം ആയാൽ വൃതം എടുക്കുന്ന താരങ്ങൾക്ക് വേണ്ടി മത്സരം കുറച്ച് സമയം നിർത്തിവെക്കും. ഈ സമയം താരങ്ങൾക്ക് ലഘു ഭക്ഷണങ്ങളും വെള്ളവും കുടിച്ച് വൃതം പൂർത്തിയാക്കാൻ ആകും. കളിക്കാരെ നോമ്പ് തുറക്കാൻ അനുവദിക്കണമെന്ന് ലീഗുകളിലുടനീളമുള്ള മാച്ച് ഒഫീഷ്യലുകളോട് അധികൃതർ ആവശ്യപ്പെട്ടതായി സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു.
ലിവർപൂളിന്റെ മുഹമ്മദ് സലാ, മാഞ്ചസ്റ്റർ സിറ്റിയുടെ റിയാദ് മഹ്റസ്, ചെൽസിയുടെ എൻഗോലോ കാന്റെ എന്നിവരുൾപ്പെടെ ഇംഗ്ലണ്ടിലെ മികച്ച ഫുട്ബോൾ കളിക്കാരായ മുസ്ലിം താരങ്ങൾ പലരും കൃത്യമായി വൃതം എടുക്കുന്നവരാണ്. രണ്ട് വർഷം മുമ്പ് ലെസ്റ്റർ സിറ്റിയും ക്രിസ്റ്റൽ പാലസും തമ്മിലുള്ള മത്സരം നോമ്പ് തുറക്കാനായി നിർത്തിവെച്ചിരുന്നു. അന്ന് ഫൊഫാന്യും കൊയട്ര്യും നോമ്പ് തുറന്നിരുന്നു. അതായിരുന്നു പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായി നോമ്പ് തുറക്കാനായി മത്സരം നിർത്തിവെച്ച സംഭവം.