പോഗ്ബക്ക് വീണ്ടും പരിക്ക്, ഒരു മാസം എങ്കിലും പുറത്ത്

Newsroom

Picsart 23 03 13 15 11 43 005
Download the Fanport app now!
Appstore Badge
Google Play Badge 1

പോൾ പോഗ്ബയുടെ അവസ്ഥ സങ്കടകരമാണ്‌. യുവന്റസ് മിഡ്ഫീൽഡർ വീണ്ടും പരിക്കിന്റെ പിടിയിൽ ആയിരിക്കുകയാണ്. പോഗ്ബയ്ക്ക് മസിൽ ഇഞ്ച്വറിയാണ് ഏറ്റിരിക്കുന്നത്‌‌. ഈ പുതിയ പരിക്ക് താരത്തെ ചുരുങ്ങിയത് ഒരു മാസം എങ്കിലും പുറത്ത് ഇരുത്തും എന്ന് ഇറ്റലിയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു‌.

ഫ്രഞ്ച് മധ്യനിര താരം പോൾ പോഗ്ബ 9 മാസത്തെ പരിക്ക് മാറി ഒരാഴ്ച മുമ്പ് മാത്രമാണ് വീണ്ടും ഫുട്ബോൾ കളിക്കാൻ തുടങ്ങിയത്‌. ഒരാഴ്ച് മുമ്പ് ടൊറീനോക്ക് എതിരെ രണ്ടാം പകുതിയിൽ സബ്ബായി പോഗ്ബ കളത്തിൽ എത്തി കൊണ്ട് യുവന്റസിലെ രണ്ടാം വരവിലെ അരങ്ങേറ്റം നടത്തിയിരുന്നു. അതിനു പിന്നാലെ അച്ചടക്ക നടപടി നേരിട്ട പോഗ്ബക്ക് ഒരു മത്സരം നഷ്ടമായി. വീണ്ടും പോഗ്ബ മാച്ച് സ്ക്വാഡിൽ എത്തും എന്ന് കരുതിയപ്പോൾ ആണ് പരിക്ക് പുതിയ രൂപത്തിൽ എത്തിയത്.

പോഗ്ബ 23 03 01 10 53 19 719

ഈ സീസൺ തുടക്കത്തിൽ ഫ്രീ ഏജന്റായി യുവന്റസിൽ എത്തിയ പോഗ്ബയ്ക്ക് പ്രീസീസൺ സമയത്ത് ഏറ്റ പരിക്കാണ് 9 മാസം താരം പുറത്ത് ഇരിക്കാൻ കാരണം. പോഗ്ബയ്ക്ക് ഫ്രാൻസിന് ഒപ്പമുള്ള ലോകകപ്പ് വരെ ഈ പരിക്ക് കാരണം നഷ്ടമായി. അവസാന സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലും പോഗ്ബയെ പരിക്ക് നിരന്തരം വേട്ടയാടിയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ ആണ് പോഗ്ബ അവസാനം ഒരു മത്സരം കളിച്ചത്‌