ജഡേജയെ മറികടന്ന് ഹാരി ബ്രൂക്ക് ഐ എസി സി പ്ലയർ ഓഫ് ദി മന്ത് പുരസ്കാരം സ്വന്തമാക്കി

Newsroom

Picsart 23 03 13 15 24 18 729
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിന്റെ യുവ സെൻസേഷൻ ഹാരി ബ്രൂക്ക് ഐ സി സിയുടെ ഫെബ്രുവരിയിലെ മികച്ച പുരുഷ താരമായി തിരഞ്ഞെടുക്കപ്പെട്ടു. തന്റെ കരിയറിൽ ഇത് രണ്ടാം തവണയാണ് ബ്രൂക്ക് ഐസിസി പുരുഷ താരത്തിനുള്ള പുരസ്‌കാരം നേടുന്നത്. നേരത്തെ ഡിസംബറിലും താരം ഈ പുരസ്കാരം നേടിയിരുന്നു. ന്യൂസിലൻഡിന് എതിരായ ടെസ്റ്റ് പരമ്പരയിലെ പ്രകടനത്തിനാണ് ബ്രൂക്ക് ഈ ബഹുമതി നേടിയത്.

ഹാരി 23 03 13 15 24 33 874

തന്റെ കരിയറിൽ ആദ്യമായി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യയുടെ രവീന്ദ്ര ജഡേജയെ പിന്തള്ളിയാണ് 24-കാരൻ ഫെബ്രുവരി മാസത്തെ അവാർഡ് നേടിയത്. ഇന്ത്യയുടെ ജഡേജ, വെസ്റ്റ് ഇൻഡീസിന്റെ ഗുഡകേഷ് മൊയ്‌തെ എന്നിവരായിരുന്നു ഫെബ്രുവരിയിലെ പുരസ്കാരത്തിനായി ഉണ്ടായിരുന്നത്‌.