മുരുഗന്‍ എ ടീമിനെ തോല്പിച്ച് സീറോസ് സിസി, 5 വിക്കറ്റ് വിജയം

Sports Correspondent

സെലസ്റ്റിയൽ ട്രോഫിയിൽ ഇന്നത്തെ മത്സരത്തിൽ സീറോസ് സിസിയ്ക്ക് വിജയം. മുരുഗന്‍ സിസി എ ടീമിനെ ആണ് സീറോസ് സിസി പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത മുരുഗന്‍ സിസി എ ടീമിനെ 98 റൺസിന് ഓള്‍ഔട്ട് ആക്കി ലക്ഷ്യം 23.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് സീറോസിന്റെ വിജയം.

മുരുഗന്‍ സിസിയ്ക്ക് വേണ്ടി കെആര്‍ ഗിരീഷ് പുറത്താകാതെ 31 റൺസ് നേടിയപ്പോള്‍ അബ്ദുള്‍ സലാം 22 റൺസ് നേടി. സീറോസിന് വേണ്ടി മോബിന്‍ മോഹനും അമൽ മോഹനനും മൂന്ന് വീതം വിക്കറ്റ് നേടി.

38 റൺസ് നേടിയ സ്മിത് ജെയിംസ് ആണ് സീറോസിന്റെ ബാറ്റിംഗിൽ തിളങ്ങിയത്. വിമൽ ചന്ദ്രനും മോബിന്‍ മോഹനും 16 റൺസ് വീതം നേടി. സിഎസ് ആനന്ദ് 3 വിക്കറ്റുമായി മുരുഗന്‍ സിസിയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും ലക്ഷ്യം തീരെ ചെറുതായത് ടീമിന് തിരിച്ചടിയായി.