പാകിസ്താൻ സൂപ്പർ ലീഗിൽ വെടിക്കെട്ടുകൾ മാത്രം!! ഇന്ന് മുൾത്താൻ സുൽത്താൻസും ക്വറ്റ ഗ്ലാഡിയേറ്റേഴ്സും തമ്മിലുള്ള മത്സരവും കൂറ്റനടികളാൽ നിറഞ്ഞു. ഇന്ന് ആദ്യം ബാറ്റു ചെയ്ത മുൾത്താൻ സുൽത്താൻസ് 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിന് 262 റൺസ് ആണ് അടിച്ചു കൂട്ടിയത്. പി എസ് എല്ലിലെ ഏറ്റവും വലിയ സ്കോറാണിത്.
ഉസ്മാൻ ഖാന്റെ തകർപ്പൻ ബാറ്റിംഗാണ് മുൾത്താനെ ഇത്ര വലിയ സ്കോറിൽ എത്തിച്ചത്. 36 പന്തിൽ നിന്ന് സെഞ്ച്വറി അടിച്ചു കൊണ്ട് പി എസ് എല്ലിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടാൻ ഉസ്മാന് ഇന്നായി. 43 പന്തിൽ നിന്ന് 12 ഫോറും 9 സിക്സുമായി 120 റൺസുമായാണ് ഉസ്മാൻ പുറത്തായത്.
29 പന്തിൽ നിന്ന് 55 റൺസ് എടുത്ത റിസുവാൻ, 9 പന്തിൽ 15 എടുത്ത റിലി റുസോ, 25 പന്തിൽ 43 എടുത്ത ടിം ഡേവിഡ്, 14 പന്തിൽ 23 എടുത്ത പൊള്ളാർഡ് എന്നിവരും മുൾത്താനായി നല്ല പ്രകടനം കാഴ്ചവെച്ചു. ഗ്ലാഡിയേറ്റേഴ്സിന്റെ ബൗളർ ക്വായിസ് 4 ഓവറിൽ നിന്ന് 77 റൺസ് വഴങ്ങി എങ്കിലും 2 വിക്കറ്റ് വീഴ്ത്താൻ ആയി.