ഗോളടിക്കാൻ ആകാത്ത സ്പർസ് പുറത്ത്, എ സി മിലാൻ ക്വാർട്ടറിൽ

Newsroom

എ സി മിലാൻ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഉറപ്പിച്ചു. ടോട്ടനം സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ രണ്ടാം പാദ മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞതോടെയാണ് മിലാൻ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. ഈ സമനിലയോടെ അഗ്രിഗേറ്റ് സ്കോറിൽ 1-0ന് മിലാൻ ജയിച്ചു. ആദ്യ പാദത്തിൽ മിലാനിൽ വെച്ച് ആയിരുന്നു ആ വിജയം.

Picsart 23 03 09 05 56 36 222

ഇന്ന് കൊണ്ടേ ടച്ച് ലൈനിൽ തിരികെയെത്തി എങ്കിലും സ്പർസിന് തിളങ്ങാൻ ആയില്ല. പന്ത് കൈവശം വെക്കാനോ നല്ല അവസരം സൃഷ്ടിക്കാനോ അവർക്കായില്ല. ടോട്ടൻഹാം എത്ര ശ്രമിച്ചിട്ടും. മിലാൻ പ്രതിരോധം തകർക്കാനായില്ല. ആകെ രണ്ടു ഷോട്ട് മാത്രമേ മിലാന് എതിരെ ടാർഗറ്റിലേക്ക് തൊടുക്കാൻ സ്പർസിനായുള്ളൂ. 2011/12 സീസണു ശേഷം ആദ്യമായാണ് മിലാൻ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ എത്തുന്നത്‌.