ഐ എസ് എൽ പ്ലേ ഓഫിൽ ബെംഗളൂരു എഫ് സിയോട് വിവാദ മത്സരത്തിൽ പരാജയപ്പെട്ട് പുറത്തായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് ആ കണക്കുകൾ പെട്ടെന്ന് തീർക്കാം. അടുത്ത മാസം കേരളത്തിൽ വെച്ച് നടക്കുന്ന സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്വ്സിയും ഒരേ ഗ്രൂപ്പിൽ തന്നെ ഇറങ്ങും. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ വെച്ച് ഏപ്രിൽ 16ന് ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയും തമ്മിൽ ഏറ്റുമുട്ടുകയും ചെയ്യും.
ഇന്ന് സൂപ്പർ കപ്പിന്റെ ഫിക്സ്ചറുകൾ പുറത്തു വിട്ടു. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയവും മഞ്ചേരി പയ്യനാട് സ്റ്റേഡിയവും ആകും ടൂർണമെന്റിന് വേദിയാവുക. നാലു ഗ്രൂപ്പുകളിൽ ആയാകും മത്സരം. കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് എയിൽ ആണ്. കേരള ബ്ലാസ്റ്റേഴ്സ്, ബെംഗളൂരു എഫ് സി, റൗണ്ട് ഗ്ലാസ് പഞ്ചാബ് എന്നിവരും ഒപ്പം ഒരു യോഗ്യത റൗണ്ട് കളിച്ചു വരുന്ന ടീമും ഗ്രൂപ്പ് എയിൽ ഉണ്ടാകും.
കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ കോഴിക്കോട് വെച്ചാണ് നടക്കുന്നത്. യോഗ്യത മത്സരങ്ങൾ ഏപ്രിൽ മൂന്നിന് ആരംഭിക്കും. ഏപ്രിൽ 21നും 22നും ആകും സെമി ഫൈനലുകൾ. ഏപ്രിൽ 25ന് കോഴിക്കോട് വെച്ച് ഫൈനലും നടക്കും.
ഫിക്സ്ചറും ഗ്രൂപ്പുകളും;