ഇന്ത്യൻ യുവ ഫുട്ബോൾ ടീമിന് ഇന്ന് ഒരു മനോഹര രാത്രി ആയിരുന്നു. ദോഹയിലെ ആസ്‌പയർ അക്കാദമിയിൽ നടന്ന ഖത്തറിന് എതിരായ രണ്ടാം സൗഹൃദ മത്സരത്തിൽ ഇന്ത്യ അണ്ടർ-17 3-0ന്റെ വിജയം സ്വന്തമാക്കി. ഈ വർഷാവസാനം AFC U-17 ഏഷ്യൻ കപ്പ് ഫൈനൽ റൗണ്ടിൽ ഇറങ്ങേണ്ട ഇന്ത്യക്ക് വലിയ ആത്മവിശ്വാസം ഈ വിജയം നൽകും.
A dominant victory for India U-17 in the second friendly against Qatar U-17 in Doha!💪😎#QATIND ⚔️ #BackTheBlue 💙 #IndianFootball ⚽ pic.twitter.com/SDjWgFgXMM
— Indian Football Team (@IndianFootball) February 28, 2023
10-ാം മിനിറ്റിൽ ഖത്തറിന്റെ ഗോൾകീപ്പർ സെയാദ് ഷൊയ്ബ് ഒരു ബാക്ക്പാസ് കൈകാര്യം ചെയ്തപ്പോൾ കിട്ടിയ ഇൻഡയറക്ട് ഫ്രീ കിക്ക് ഡിഫൻഡർ റിക്കി മീതേയ് ഹൂബാം ഗോളാക്കി മാറ്റി ഇന്ത്യക്ക് ലീഡ് നൽകി. ക്യാപ്റ്റൻ കോറൂ സിംഗ് തിങ്കുജമിന്റെ ഷോട്ട് ഗോൾകീപ്പർ തടുത്തിട്ടപ്പീൾ റീബൗണ്ടിലൂറെ ശാശ്വത് പൻവാറാണ് ഇന്ത്യയുടെ രണ്ടാം ഗോൾ നേടിയത്.
രണ്ടാം പകുതിയിൽ ഇന്ത്യ തങ്ങളുടെ ആധിപത്യം നിലനിർത്തുന്നത് കണ്ടു. കുറച്ച് നല്ല അവസരങ്ങളും സൃഷ്ടിച്ചു. ഒടുവിൽ ഇഞ്ചുറി ടൈമിൽ കോറൂ ഇന്ത്യയുടെ മൂന്നാം ഗോൾ നേടി ബ്ലൂ കോൾട്ട്സിന്റെ വിജയം ഉറപ്പിച്ചു. ശനിയാഴ്ച നടന്ന ആദ്യ സൗഹൃദ മത്സരത്തിൽ ഖത്തറിനോട് 3-1ന്റെ നിരാശാജനകമായ തോൽവി ഇന്ത്യ ഏറ്റു വാങ്ങിയിരുന്നു.