“അടുത്ത വർഷം മാത്രമല്ല, കുറച്ച് വർഷങ്ങൾ കൂടെ ഫുട്ബോൾ കളിക്കും” – ഇബ്രഹിമോവിച്

Newsroom

എസി മിലാന്റെ വെറ്ററൻ സ്‌ട്രൈക്കറായ സ്ലാറ്റൻ ഇബ്രാഹിമോവിച്ച് താൻ ഇപ്പോൾ വിരമിക്കാൻ ആലോചിക്കുന്നില്ല എന്ന് ആവർത്തിച്ചു. താൻ അടുത്ത വർഷം മാത്രമല്ല ഇതു പോലെ ആരോഗ്യത്തിൽ തുടരുകയാണെങ്കിൽ കുറച്ച് വർഷങ്ങൾ കൂടി ഫുട്ബോൾ കളിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. 41 കാരനായ സ്വീഡിഷ് ഫുട്ബോൾ താരം തനിക്ക് ഇപ്പോൾ തോന്നുന്നത് പോലെ ഗ്രൗണ്ടിൽ തോന്നുന്നുവെങ്കിൽ തുടർന്നും വർഷങ്ങളോളം കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു.

Picsart 23 02 27 03 08 16 110

പരിക്കിൽ നിന്ന് മോചിതനായ ഇബ്രാഹിമോവിച്ച് കഴിഞ്ഞ ദിവസം എസി മിലാന് വേണ്ടി സീസണിൽ ആദ്യമായി കളിച്ചു. എസി മിലാനുമായുള്ള ഇബ്രയുടെ നിലവിലെ കരാർ ജൂൺ വരെ നിലനിൽക്കുന്നതാണ്. താരത്തിന് ഇപ്പോൾ 1/1.5 മില്യണിനടുത്ത് ശമ്പളം ലഭിക്കുന്നതായാണ് റിപ്പോർട്ടുണ്ട്. ഈ കരാറിൽ താരത്തിന് മിലാൻ പുതിയ കരാർ നൽകുമോ എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്.