RB ലീപ്‌സിഗും മാഞ്ചസ്റ്റർ സിറ്റിയും അവരുടെ യുവേഫ ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 ടൈയുടെ ആദ്യ പാദത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും 1-1 എന്ന സ്കോറിലാണ് ആദ്യ ലാദം അവസാനിപ്പിച്ചത്. 27-ാം മിനിറ്റിൽ ലൈപ്സിഗിന്റെ പ്രതിരോധ പിഴവ് മുതലെടുത്ത് നടത്തിയ നീക്കം റിയാദ് മഹ്‌റസിലൂടെ ആദ്യ ഗോളായി മാറി. ആദ്യ പകുതി സിറ്റിക്ക് ഒപ്പം ആയിരുന്നു. അവരുടെ നല്ല നീക്കങ്ങളും കാണാൻ ആയി.
രണ്ടാം പകുതിയിൽ ലൈപ്സിഗ് മെച്ചപെട്ടു. എഴുപതാം മിനിറ്റിൽ ഒരു കോർണറിൽ നിന്ന് ഗ്വാർഡിയോളിന്റെ ഹെഡറിലൂടെ സമനില ഗോൾ നേടിയതോടെ ജർമൻ നിരയുടെ ശ്രമങ്ങൾ ഫലം കണ്ടു. ഇരു ടീമുകളും വിജയ ഗോളിനായി ശ്രമിച്ചു എങ്കിലും ഫലം വന്നില്ല. മത്സരത്തിന്റെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറാൻ മാൻ സിറ്റിക്ക് ഹോം ഗ്രൗണ്ടിലെ രണ്ടാം പാദത്തിൽ വിജയം നേടേണ്ടി വരും. മൂന്നാഴ്ച ഉണ്ട് ഇനി രണ്ടാം പാദം നടക്കാൻ.