ആലത്തിയൂർ സെവൻസിൽ അൽ മദീന സബാനെ വീഴ്ത്തി സെമിയിലേക്ക്

Newsroom

അൽ മദീനക്ക് തുടർച്ചയായ രണ്ടാം ദിവസവും മികച്ച വിജയം. ഇന്നലെ സൂപ്പർ സ്റ്റുഡിയോയെ തോൽപ്പിച്ച അൽ മദീന ചെർപ്പുളശ്ശേരി ഇന്ന് സബാൻ കോട്ടക്കലിനെയും വീഴ്ത്തി. ആലത്തിയൂർ അഖിലേന്ത്യാ സെവൻസ് ക്വാർട്ടർ ഫൈനലിൽ ആയിരുന്നു മദീനയുടെ വിജയം. ഇസ ഗ്രൂപ്പ്‌ അൽ മദീന എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് സബാൻ കോട്ടക്കലിനെ പരാജയപ്പെടുത്തിയത്. ഈ ജയത്തോടെ മദീന ടൂർണമെന്റിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു

അൽ മദീന 23 02 22 23 26 19 925

നാളെ (23-2-23) പാണ്ടിക്കാട് രണ്ടാം പാദ സെമി ഫൈനൽ മത്സരത്തിൽ അൽ മദീന സൂപ്പർ സ്റ്റുഡിയോ മലപ്പുറവുമായി മത്സരിക്കും. ആദ്യ പാദത്തിൽ അവിടെ അൽ മദീനക്ക് ആയിരുന്നു വിജയം