സ്മൃതിയുടെ ഒറ്റയാള്‍ പോരാട്ടം!!! അയര്‍ലണ്ടിനെതിരെ 155 റൺസ് നേടി ഇന്ത്യ

Sports Correspondent

വനിത ടി20 ലോകകപ്പിൽ അയര്‍ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 155 റൺസ്. സ്മൃതി മന്ഥാന നേടിയ 87 റൺസിന്റെ ബലത്തിലാണ് ഇന്ത്യ ഈ സ്കോര്‍ നേടിയത്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോള്‍ ഒന്നാം വിക്കറ്റിൽ സ്മൃതിയും ഷഫാലിയും ചേര്‍ന്ന് 62 റൺസാണ് നേടിയത്.

ലോറ ഡെലാനി 24 റൺസ് നേടിയ ഷഫാലിയെ പുറത്താക്കിയപ്പോള്‍ ഹര്‍മ്മന്‍പ്രീത് കൗറിനെയും റിച്ച ഘോഷിനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി ഡെലാനി ഇന്ത്യയുെ കൂടുതൽ കുഴപ്പത്തിലാക്കി.

എന്നാൽ ബാറ്റിംഗ് മികവ് തുടര്‍ന്ന സ്മൃതി ഇന്ത്യയെ മുന്നോട്ട് നയിച്ചു. 56 പന്തിൽ 87 റൺസ് നേടിയ താരം 19ാം ഓവറിലാണ് പുറത്തായത്.  ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്. ജെമീമ റോഡ്രിഗസ് 12 പന്തിൽ 19 റൺസ് നേടി അവസാന പന്തിൽ പുറത്തായി.