സബാൻ കോട്ടക്കൽ ഗോളടിച്ചു കൂട്ടുന്നു, അൽ മദീനയെയും തകർത്തു

Newsroom

അഖിലേന്ത്യാ സെവൻസിലെ മികച്ച ഫോം സബാൻ കോട്ടക്കൽ തുടരുകയാണ്. അവർ ഇന്ന് കോട്ടക്കൽ അഖിലേന്ത്യാ സെവൻസിൽ അൽ മദീന ചെർപ്പുളശ്ശേരിയേയും പരാജയപ്പെടുത്തി. സബാൻ കോട്ടക്കലിന്റെ തുടർച്ചയായ ഏഴാം വിജയമാണിത്. ഇന്ന് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ആണ് സബാൻ കോട്ടക്കൽ വിജയിച്ചത്. സബാനു മുന്നിൽ ഈ സീസണിലെ ഏറ്റവും മികച്ച ഡിഫൻസ് ആയ അൽ മദീനക്ക് പോലും പിടിച്ചു നിൽക്കാൻ ആയില്ല.

സബാൻ 23 02 18 00 21 49 155

സബാൻ കോട്ടക്കൽ അവസാന ഏഴു മത്സരങ്ങൾ വിജയിച്ചപ്പോഴും ഗോളുകൾക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല. അവസാന ഏഴു മത്സരങ്ങളിൽ നിന്ന് 22 ഗോളുകൾ ആണ് സബാൻ അടിച്ചു കൂട്ടിയത്. അവസാന ആഴ്ചകളിൽ സെവൻസിൽ ഏറ്റവും മികച്ച ഫോമിൽ ഉള്ള ടീമും സബാൻ ആണെന്ന് പറയാം.