രണ്ടാം ടെസ്റ്റും ഇന്ത്യ സ്വന്തമാക്കി, ബോർഡർ ഗവാസ്കർ ട്രോഫി ഇന്ത്യയിൽ തന്നെ നിൽക്കും

Newsroom

Picsart 23 02 19 13 40 44 131
Download the Fanport app now!
Appstore Badge
Google Play Badge 1

ഡെൽഹി ടെസ്റ്റിന്റെ മൂന്നാം ദിവസം തന്നെ ഇന്ത്യ വിജയം സ്വന്തമാക്കി. ഓസ്ട്രേലിയ ഉയർത്തിയ 115 റൺസ് എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 6 വിക്കറ്റ് വിജയമാണ് സ്വന്തമാക്കിയത്. 26.4 ഓവറിലേക്ക് 4 നഷ്ടത്തിൽ ഇന്ത്യ വിജയ ലക്ഷ്യം മറികടന്നു.

ഇന്ത്യ 23 02 19 13 38 44 607

ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ 14/1 എന്ന നിലയിലായിരുന്ന ഇന്ത്യ രണ്ടാം സെഷനിൽ വേഗത്തിൽ തന്നെ റൺസ് എടുത്തു. കെ എൽ രാഹുലിന്റെ വിക്കറ്റ് ആയിരുന്നു ആദ്യം ഇന്ത്യക്ക് നഷ്ടമായത്. ഒരു റൺസ് മാത്രമാണ് രാഹുൽ എടുത്തത്. ലഞ്ചിനു ശേഷം 20 പന്തിൽ 31 റൺസുമായി ക്യാപ്റ്റൻ രോഹിത് ആക്രമിച്ചു കളിച്ചു. ഒരു നിർഭാഗ്യകരമായ റൺ ഔട്ട് രോഹിതിനെ ഡ്രസിംഗ് റൂമിലേക്ക് അയച്ചു.

വിരാട് കോഹ്ലി 31 പന്തിൽ നിന്ന് 20 റൺസ് എടുത്ത് മർഫിയുടെ പന്തിൽ പുറത്തായി. ശ്രേയസും ആക്രമിച്ചു കളിക്കാൻ ശ്രമിച്ച് വിക്കറ്റ് കളഞ്ഞു. ശ്രേയസ് 10 പന്തിൽ നിന്ന് 12 റൺസ് ആണ് എടുത്തത്. ക്ഷമയോടെ ബാറ്റു ചെയ്ത പൂജാര 31 റൺസുമായി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. അവസാനം ഇറങ്ങി 22 പന്തിൽ 23 റൺസ് എടുത്ത ഭരതും പുറത്താകാതെ നിന്നു. ഈ വിജയത്തോടെ ഇന്ത്യ പരമ്പരയിൽ 2-0ന്റെ ലീഡ് എടുത്തു. ഇതോടെ പരമ്പര ഇന്ത്യ തോൽക്കില്ല എന്ന് ഉറപ്പായി. നിലവിലെ ചാമ്പ്യന്മാരായത് കൊണ്ട് പരമ്പര അഥവാ സമനില ആയാലും ഇനി കിരീടം ഇന്ത്യയിൽ തന്നെ നിൽക്കും.

ഇന്ത്യ 23 02 19 10 56 04 228

ഇന്ന് ഓസ്ട്രേലിയൻ ബാറ്റിംഗ് ഇന്ത്യൻ സ്പിൻ ബൗളിംഗിന് മുന്നിൽ തകർന്നടിയുന്നതാണ് രാവിലെ കണ്ടത്. ബോർഡർ ഗവാസ്കർ ട്രോഫിയിലെ മൂന്നാം ദിവസം അവസാനിക്കുമ്പോൾ ഓസ്ട്രേലിയ 61-1 എന്ന നിലയിൽ ആയിരുന്നു ബാറ്റിംഗ് ആരംഭിച്ചത്‌. അവർ 113 റൺസ് എടുക്കുമ്പോഴേക്ക് ഓളൗട്ട് ആയി. 43 റൺസ് എടുത്ത ട്രാവിസ് ഹെഡിനെ ആണ് ആദ്യം ഇന്ന് ഓസ്ട്രേലിയക്ക് നഷ്ടമായത്. അശ്വിനായിരുന്നു വിക്കറ്റ്.

ഇതിനു പിന്നാലെ 9 റൺസ് എടുത്ത സ്മിത്തും അശ്വിനു മുന്നിൽ കീഴടങ്ങി. 35 റൺസ് എടുത്ത ലബുഷെയ്ൻ, 2 റൺസ് എടുത്ത റെൻഷാ, റൺ ഒന്നും എടുക്കാതെ ഹാൻഡ്സ്കോമ്പ്, റൺ ഒന്നും എടുക്കാതെ പാറ്റ് കമ്മിൻസ് എന്നിവർ മടങ്ങിയത് വളരെ പെട്ടെന്ന് ആയിരുന്നു. ഓസ്ട്രേലിയൻ സ്കോർ 95-ൽ നിൽക്കുമ്പോൾ ആണ് ഈ നാലു വിക്കറ്റും ഒരു റൺസ് പോലും സ്കോർ ബോർഡിലേക്ക് അധികം ചേർക്കാതെ കളം വിട്ടത്.

പിന്നീട് 7 റൺസ് എടുത്ത അലക്സ് കാരിയും പുറത്തായി. അടുത്തതായി 8 റൺസ് എടുത്ത ലിയോണും ജഡേജയുടെ പന്തിൽ മടങ്ങി. പിന്നാലെ കുൻഹെമാനും പുറത്തായി.

Picsart 23 02 19 10 55 32 420

ജഡേജ 7 വിക്കറ്റും അശ്വിൻ 3 വിക്കറ്റും വീഴ്ത്തിയാണ് ഒറ്റ സെഷനിൽ തന്നെ ഓസ്ട്രേലിയയെ തകർത്തത്. ഇന്നലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ ഒരു റൺസ് ലീഡ് വഴങ്ങിയിരുന്നു. ഓസ്ട്രേലിയ ആദ്യ ഇന്നിംഗ്സിൽ എടുത്ത 263 റൺസ് പിന്തുടർന്ന ഇന്ത്യ 262 റൺസ് എടുത്തു ആണ് ഓളൗട്ട് ആയത്.