ചെന്നൈ ബ്ലിറ്റ്‌സിനെതിരെ അഞ്ച് സെറ്റ് നീണ്ട ത്രില്ലില്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിന് വിജയം

Newsroom

Picsart 23 02 18 23 57 26 117
Download the Fanport app now!
Appstore Badge
Google Play Badge 1

ഹൈദരാബാദ്, 18 ഫെബ്രുവരി 2023: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23യുടെ രണ്ടാം സീസണില്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിന് തുടര്‍ച്ചയായ രണ്ടാം ജയം. ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ ചെന്നൈ ബ്ലിറ്റ്‌സിനെ 10-15, 15-14, 15-9, 12-15, 15-11 എന്ന സ്‌കോറിന് തോല്‍പിച്ചു. ആവേശകരമായ മത്സരത്തിന് സാക്ഷ്യം വഹിക്കാന്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ് ടീമിന്റെ സഹ ഉടമയായ സൂപ്പര്‍താരം വിജയ് ദേവരകൊണ്ടയും എത്തിയിരുന്നു. ഹൈദരാബാദിന്റെ എസ് വി ഗുരു പ്രശാന്ത് പ്ലെയര്‍ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.

ചെന്നൈ 23 02 18 23 58 00 734

തീപ്പൊരി ആക്രമണങ്ങളും ശക്തമായ ബ്ലോക്കുകളും തീര്‍ത്ത് ജോബിന്‍ വര്‍ഗീസ് തുടക്കത്തില്‍ തന്നെ തന്റെ സാനിധ്യം അറിയിച്ചു. അഖിന്റെ സാനിധ്യവും ചെന്നൈയുടെ ആക്രമണങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി.

ഔട്ട്‌സൈഡില്‍ നിന്നുള്ള നവീന്റെ ശക്തമായ ആക്രമണങ്ങള്‍ ബ്ലാക്ക് ഹോക്‌സിന് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു, പക്ഷേ ഗുരു പ്രശാന്ത് സ്‌പൈക്കുകള്‍ തീര്‍ത്ത് കാര്യങ്ങള്‍ ഹൈദരാബാദിന് അനുകൂലമാക്കാന്‍ ശ്രമിച്ചു. ഹേമന്തിന്റെ മാന്ത്രിക സെര്‍വുകള്‍ ഹൈദരാബാദിനെ മത്സരത്തില്‍ പിടിച്ചുനിര്‍ത്തി. ഗുരു പ്രശാന്ത് സ്‌പൈക്കുകള്‍ കടുപ്പിച്ചതോടെ മത്സരത്തിന്റെ നിയന്ത്രണം ഹൈദരാബാദിന്റെ കയ്യിലായി.

ചെന്നൈ താരങ്ങള്‍ തമ്മിലുള്ള തെറ്റായ ആശയവിനിമയം അഖിന് പിഴവുണ്ടാക്കി, ഹൈദരാബാദ് അത് പരമാവധി പ്രയോജനപ്പെടുത്തി. ലാല്‍ സുജനും ട്രന്റ് ഒഡീയയും ചേര്‍ന്ന് ചെന്നൈയുടെ ചെറുത്തുനില്‍പ്പിനും അറുതി വരുത്തി.

ഹൈദരാബാദ് മത്സരത്തില്‍ പിടിമുറുക്കിയ ഘട്ടത്തില്‍, ലിബറോ രാമനാഥനും പ്രസന്നയും ചേര്‍ന്ന് അഖിന് സ്‌പൈക്കുകള്‍ക്കായി പന്തൊരുക്കി. മധ്യഭാഗത്ത് നിന്നുള്ള സെര്‍വുകളും ബ്ലോക്കുകളും തീര്‍ത്ത് ഇരട്ടദൗത്യം ഏറ്റെടുത്ത അഖിന്‍ ചെന്നൈ ബ്ലിറ്റ്‌സിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.

ഇരുടീമുകളും തുല്യത പാലിച്ചതോടെ മത്സരം ആവേശത്തിലായി. റെനാറ്റോ മെന്‍ഡസ് ശക്തമായ സെര്‍വുകളുമായി റെനാറ്റോ എതിരാളികളെ പരീക്ഷിച്ചു, പന്ത് സ്വീകരിക്കുന്നതില്‍ ഹൈദരാബാദ് പതറി. എന്നാല്‍ സൗരഭ് മാനും ജോണ്‍ ജോസഫും അടങ്ങുന്ന പ്രതിരോധ നിര അഖിനെ നേരിട്ടു. അവസാന മിനിറ്റുകളില്‍ സുന്ദരമായ ബ്ലോക്കുകള്‍ സൃഷ്ടിച്ച ഇരുവരും ഹൈദരാബാദിനെ തകര്‍പ്പന്‍ ജയം നേടാന്‍ സഹായിക്കുകയും ചെയ്തു.

റുപേ പ്രൈം വോളിബോള്‍ ലീഗ് ഹൈദരാബാദ് ലെഗിന്റെ അഞ്ചാം ദിവസമായ 2023 ഫെബ്രുവരി 18 ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ ചെന്നൈ ബ്ലിറ്റ്‌സ് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെ നേരിടും. അവസാന മത്സരത്തില്‍ അഹമ്മദാബാഡ് മുംബൈ മിറ്റിയോര്‍സിനെ തകര്‍ത്തിരുന്നു.

ഫെബ്രുവരി 4 മുതല്‍ ആരംഭിച്ച റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 മത്സരങ്ങള്‍ സോണി സ്‌പോര്‍ട്‌സ് ടെന്‍ 1 (ഇംഗ്ലീഷ്), സോണി സ്‌പോര്‍ട്‌സ് ടെന്‍ 3 (ഹിന്ദി), സോണി സ്‌പോര്‍ട്‌സ് ടെന്‍ 4 (തമിഴ്, തെലുങ്ക്), സോണി സ്‌പോര്‍ട്‌സ് ടെന്‍ 2 (മലയാളം) എന്നീ ചാനലുകളില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. ഇന്ത്യക്ക് പുറത്തുള്ളവര്‍ക്ക് വോളിബോള്‍ വേള്‍ഡിലൂടെ മത്സരങ്ങള്‍ തത്സമയം കാണാം.