രണ്ടു ദിവസം രണ്ട് കിരീടങ്ങൾ!! സബാൻ കോട്ടക്കലിന്റെ രാത്രികൾ!!

Newsroom

എടത്തനാട്ടുകര സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ആവേശകരമായ ഫൈനൽ മത്സരത്തിൽ റോയൽ ട്രാവൽസ് കോഴിക്കോടിനെ 4-1ന് തോൽപ്പിച്ച് സബാൻ കോട്ടക്കൽ ഈ സീസണിലെ രണ്ടാം കിരീടം ഉയർത്തി. ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകൾ നേടിയ സബാൻ കോട്ടക്കൽ ഇന്ന് തുടക്കം മുതൽ കളി നിയന്ത്രിച്ചു. രണ്ടാം പകുതിയിൽ തിരിച്ചുവരവിന് റോയൽ ട്രാവൽസ് കോഴിക്കോടിന്റെ ധീരമായ ശ്രമം ഉണ്ടായി എങ്കിലും സബാൻ കോട്ടക്കൽ രണ്ട് ഗോളുകൾ കൂടി നേടി വിജയവും കിരീടവും ഉറപ്പിച്ചു.

Img സബാൻ Wa0057

സെമിയിൽ ജിംഖാന തൃശ്ശൂരിനെ പരാജയപ്പെടുത്തി ആയിരുന്നു സബാൻ കോട്ടക്കലിന്റെ ഫൈനൽ പ്രവേശനം. സബാൻ കോട്ടക്കൽ തുടർച്ചയായ രണ്ടാം രാത്രിയാണ് കിരീടം നേടുന്നത്. കഴിഞ്ഞ രാത്രി കുപ്പത്ത് ഗ്രൗണ്ടിൽ സബാൻ അവരുടെ സീസണിലെ ആദ്യ ട്രോഫി ഉയർത്തിയിരുന്നു. അവിടെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് യുണൈറ്റഡ് എഫ് സി നെല്ലിക്കുത്തിനെ ആയിരുന്നു സബാൻ പരാജയപ്പെടുത്തിയത്.