ലയണൽ മെസ്സിയുടെ പിതാവും പ്രതിനിധിയുമായ ജോർജ്ജ് മെസ്സി തന്റെ മകൻ ബാഴ്‌സലോണയ്‌ക്കായി കളിക്കാൻ മടങ്ങിവരാൻ സാധ്യതയില്ലെന്ന് പറഞ്ഞു. ലാലിഗയുടെ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ കാരണം കറ്റാലൻ ക്ലബിന് മെസ്സിയുടെ കരാർ പുതുക്കാൻ കഴിയാതെ വന്നതിനെത്തുടർന്ന് 35 കാരനായ അർജന്റീനക്കാരൻ 2021 വേനൽക്കാലത്ത് പാരീസ് സെന്റ് ജെർമെയ്‌നിൽ ചേർന്നിരുന്നു. ഇപ്പോൾ കരാർ പുതുക്കാൻ പി എസ് ജിയുമായി ചർച്ചകൾ നടത്തുകയാണ് മെസ്സിയും പിതാവും.
ബാഴ്‌സലോണ പ്രസിഡന്റ് ലാപോർട്ടുമായി മെസ്സിയുടെ തിരിച്ചുവരവുമായി ഒന്നും സംസാരിച്ചിട്ടില്ലെന്നും മെസ്സിക്ക് പാരീസ് സെന്റ് ജെർമെയ്‌നുമായി കരാറുണ്ടെന്നും ജോർഗെ മെസ്സി മാധ്യമപ്രവർത്തകരോട് പറഞ്ഞു. പിഎസ്ജിയുമായുള്ള മെസിയുടെ ഇപ്പോഴത്ത്ർ കരാർ വേനൽക്കാലത്ത് അവസാനിക്കും, നിലവിൽ പുതിയ കരാർ അദ്ദേഹം അംഗീകരിച്ചിട്ടില്ല.
തന്റെ മകൻ ബാഴ്‌സലോണയ്‌ക്കായി വീണ്ടും കളിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, “ജീവിതം നിരവധി വഴിത്തിരിവുകൾ എടുക്കുന്നു,” എന്നായിരുന്നു മെസ്സിയുടെ പിതാവിന്റെ മറുപടി. ബാഴ്‌സലോണയ്‌ക്കൊപ്പം പത്ത് ലാലിഗ കിരീടങ്ങളും നാല് ചാമ്പ്യൻസ് ലീഗുകളും ഉൾപ്പെടെ നിരവധി ട്രോഫികളും അവാർഡുകളും നേടിയിട്ടുള്ള താരമാണ് മെസ്സി.