ഇന്ന് യൂറോപ്പ ലീഗയിൽ ഏത് ഫുട്ബോൾ പ്രേമിയും അഗ്രഹിക്കുന്ന ഒരു പോരാട്ടം ആണ്. ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടിൽ വെച്ച് ബാഴ്സലോണയും മാഞ്ചസ്റ്റർ യുണൈറ്റഡും ഒരുമിക്കുന്നു. യൂറോപ്യൻ ഫുട്ബോളിന്റെ തലപ്പത്തേക്ക് തിരികെയെത്താൻ ശ്രമിക്കുന്ന അതിനായുള്ള ശരിയായ പാതയിലാണ് എന്ന് തോന്നിപ്പിക്കുന്ന രണ്ടു ക്ലബുകൾ നേർക്കുനേർ വരുന്നത് ഒരു മികച്ച മത്സരം തന്നെ സമ്മാനിക്കാൻ ആകും. മാഞ്ചസ്റ്റർ യുണൈറ്റഡും ബാഴ്സലോണയും ഇപ്പോൾ മികച്ച ഫോമിൽ ആണ്.
ടെൻ ഹാഗ് പരിശീലകനായി എത്തിയത് മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച ഫുട്ബോൾ ആണ് കളിക്കുന്നത്. സാവിക്ക് കീഴിൽ ബാഴ്സലോണ അവരുടെ പ്രതാപത്തിൽ എന്ന പോലെ കളിക്കുന്നുണ്ട്. ലാലിഗയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ് ബാഴ്സലോണ ഇപ്പോൾ. ക്യാമ്പ്നോവിൽ ആണ് മത്സരം എന്നത് കൊണ്ട് തന്നെ ബാഴ്സലോണയ്ക്ക് ആകും ഇന്ന് മുൻതൂക്കം. ബാഴ്സലോണ നിരയിൽ ഇന്ന് ഡെംബലെ, ബുസ്കെറ്റ്സ് എന്നിവർ ഉണ്ടാകില്ല.
മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിൽ പരിക്ക് കാരണം ആന്റണി, ആന്റണി മാർഷ്യൽ, മക്ടോമിനെ, എറിക്സൺ എന്നിവർ ഇല്ല. സസ്പെൻഷൻ കാരണം ലിസാൻഡ്രോ മാർട്ടിനസ്, സബിറ്റ്സർ എന്നീ താരങ്ങളും ഇന്ന് യുണൈറ്റഡിനൊപ്പം ഉണ്ടാകില്ല. ഇന്ന് രാത്രി 11.15നാണ് മത്സരം നടക്കുക. കളി തത്സമയം സോണി ലൈവിൽ കാണാം.