“മെസ്സിക്ക് ഒപ്പം എല്ലാം എളുപ്പമായിരുന്നു” – ആൽബ

Newsroom

അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ, എഫ്‌സി ബാഴ്‌സലോണയുടെയും സ്പാനിഷ് ദേശീയ ടീമിന്റെയും താരമായ ജോർദി ആൽബ, തന്റെ മുൻ സഹതാരവും ഫുട്‌ബോൾ ഇതിഹാസവുമായ ലയണൽ മെസ്സിയെക്കുറിച്ച് സംസാരിച്ചു. “കളിയുടെ എല്ലാ വശങ്ങൾ എടുത്താലും മെസ്സിയാണ് ലോകത്ത് ഏറ്റവു മികച്ചത്” എന്ന് ആൽബ പറഞ്ഞു. കളിക്കളത്തിലെ ഇരുവരുടെയും കണക്ഷനെ കുറിച്ചും അദ്ദേഹം പറഞ്ഞു, “മെസ്സിക്ക് ഒപ്പം എല്ലാം എളുപ്പമായിരുന്നു. ഞങ്ങൾക്ക് പിച്ചിൽ ഒരു പ്രത്യേക കണക്ഷൻ ഉണ്ടായിരുന്നു, പരസ്പരം തികഞ്ഞ ധാരണയുമുണ്ടായിരുന്നു.”

ആൽബ 23 02 08 12 04 59 957

ലോകകപ്പിൽ നിന്ന് തങ്ങളുടെ ടീമായ സ്പെയിൻ പുറത്തായതിന് ശേഷം, മെസ്സി ടൂർണമെന്റിൽ വിജയിക്കണമെന്ന് താൻ ആഗ്രഹികൽച്ചിരുന്നു എന്നും ആൽബ പറഞ്ഞു. “ഓരോ ഫുട്ബോൾ പ്രേമിയും മെസ്സി ലോകകപ്പ് നേടണമെന്ന് ആഗ്രഹിച്ചിരുന്നു. അദ്ദേഹം അനുഭവിച്ച എല്ലാത്തിനും, ഫുട്ബോളിന് വേണ്ടി അദ്ദേഹം ചെയ്ത എല്ലാത്തിനും വേണ്ടി അദ്ദേഹം കിരീടം അർഹിക്കുന്നുണ്ടായിരുന്നു.”