കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്‌ രണ്ടാംതോൽവി

Newsroom

ബെംഗളൂരു: റുപേ പ്രൈം വോളിബോൾ ലീഗിൽ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്‌ തുടർച്ചയായ രണ്ടാം തോൽവി. രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത തണ്ടർബോൾട്ട്‌സിനോട്‌ തോറ്റു. 4–1നാണ്‌ കൊൽക്കത്തയുടെ ജയം സ്കോർ: 15–9, 15–11, 15–14, 15–11, 12–15.

Img 20230212 Wa0078

മൂന്നാം ജയത്തോടെ പോയിന്റ്‌ പട്ടികയിൽ ഒന്നാമതെത്തി കൊൽക്കത്ത. കെ.രാഹുലാണ്‌ കൊൽക്കത്തയ്‌ക്കായി മിന്നുന്ന പ്രകടനം പുറത്തെടുത്തത്‌.

ആദ്യ രണ്ട്‌ സെറ്റിൽ അനായാസം മുന്നേറിയ കൊൽക്കത്തയോട്‌ മൂന്നാം സെറ്റിൽ കൊച്ചി പിടിച്ചുനിൽക്കാൻ ശ്രമിച്ചു. ഒരു ഘട്ടത്തിൽ ഒപ്പത്തിനൊപ്പം എത്തിയെങ്കിലും 14–15ന്‌ സെറ്റ്‌ കൈവിട്ടു. ഇതോടെ കൊൽക്കത്ത മത്സരവും സ്വന്തമാക്കി. നാലാംസെറ്റ്‌ കൊൽക്കത്ത എളുപ്പത്തിൽ നേടി.

അഞ്ചാം സെറ്റിൽ കൊച്ചി തിരിച്ചടിച്ചു. 15–12ന്‌ സെറ്റ്‌ നേടി. ആദ്യ കളിയിൽ ചെന്നൈ ബ്ലിറ്റ്‌സിനോടാണ്‌ കൊച്ചി തോറ്റത്‌.
റുപേ പ്രൈം വോളിബോൾ ലീഗിലെ രണ്ടാംപാദ മത്സരങ്ങൾ ഈ മാസം മുതൽ ഹൈദരാബാദ്‌ ഗച്ചിബൗളി ഇൻഡോർ സ്‌റ്റേഡിയത്തിലാണ്‌. ആദ്യദിനം ഹൈദരാബാദ്‌ ബ്ലാക്‌ഹോക്‌സും കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും തമ്മിലാണ്‌ കളി. രാത്രി ഏഴിനാണ്‌ മത്സരം.