ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരുവിൽ

Newsroom

Updated on:

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വൈരികളായ ബെംഗളൂരു എഫ് സിയെ നേരിടും. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടിൽ വെച്ച് വൈകിട്ട് 7.30ന് നടക്കുന്ന മത്സരം തത്സമയം ഹോട്ട്സ്റ്റാറിലും സ്റ്റാർ സ്പോർട്സിലും കാണാം. ഇപ്പോഴും പൂർണ്ണ ഫിറ്റ്നസിൽ എത്താത്ത ലെസ്കോവിചും ജിയാന്നുവും ഇന്നും കളിക്കാൻ സാധ്യതയില്ല.

കേരള ബ്ലാസ്റ്റേഴ്സ് 23 02 07 21 19 04 871

ഹോർമിയും വിക്ടർ മോംഗിലും തന്നെയാകും സെന്റർ ബാക്കായി ഇന്ന് ഇറങ്ങുക. ചെന്നൈയിനെ കഴിഞ്ഞ മത്സരത്തിൽ തോൽപ്പിച്ചു കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് വിജയവഴിയിൽ തിർകെയെത്തിയിരുന്നു‌. കേരളത്തിനെക്കാൾ ബെംഗളൂരു എഫ് സിക്ക് ആണ് ഈ മത്സരം പ്രധാനം. അവർക്ക് പ്ലേ ഓഫ് ഉറപ്പിക്കാൻ വിജയം തുടർന്നേ പറ്റൂ. അവസാന അഞ്ചു മത്സരങ്ങളും വിജയിച്ച് ബെംഗളൂരു എഫ് സി അപാര ഫോമിലാണ് ഇപ്പോൾ ഉള്ളത്.