വെസ്റ്റിന്‍ഡീസ് തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 447/6 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത ശേഷം മികച്ച തുടക്കമാണ് സിംബാബ്‍വേ നേടിയത്. ഒന്നാം വിക്കറ്റിൽ 63 റൺസ് സിംബാബ്‍വേ ഓപ്പണര്‍മാര്‍ നേടിയെങ്കിലും മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റാണ് ടീമിന് നഷ്ടമായത്.
അതന്റെ അരങ്ങേറ്റ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത് അര്‍ദ്ധ ശതകവുമായി ക്രീസിൽ നിൽക്കുന്ന ഇന്നസന്റ് കൈയയാണ് സിംബാബ്‍വേയുടെ ബാറ്റിംഗിൽ തിളങ്ങിയത്. താരത്തിന് കൂട്ടായി അരങ്ങേറ്റം നടത്തിയ താനുന്‍രുവ മകോണിയും മികച്ച പിന്തുണയാണ് ഒന്നാം വിക്കറ്റിൽ നൽകിയത്.
ഇന്നസന്റ് കൈയയും താനുന്‍രുവ മകോണിയും ചേര്‍ന്ന് 63 റൺസ് നേടിയപ്പോള്‍ 33 റൺസ് നേടിയ മകോണിയെ പുറത്താക്കി അൽസാരി ജോസഫ് ആണ് കൂട്ടുകെട്ട് തകര്‍ത്തത്. അധികം വൈകാതെ ചാമു ചിബാബയെ ഗുഡകേഷ് മോട്ടി പുറത്താക്കി. ക്രെയിഗ് ഇര്‍വിനെയും(13) സിംബാബ്‍വേയ്ക്ക് നഷ്ടമായപ്പോള്‍ 114 റൺസാണ് 41.4 ഓവറിൽ ടീം നേടിയത്.
വെസ്റ്റിന്‍ഡീസിന്റെ സ്കോറിനൊപ്പമെത്തുവാന്‍ ടീം 333 റൺസ് കൂടി നേടണം. 59 റൺസ് നേടിയ ഇന്നസന്റെ കൈയ ആണ് ക്രീസിലുള്ളത്.