ഗോകുലം കേരളയ്ക്ക് കേരള പ്രീമിയർ ലീഗിൽ തുടർച്ചയായ നാലാം ജയം

Newsroom

കേരള പ്രീമിയർ ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഗോകുലം കേരളക്ക് തുടർച്ചയായ നാലാം വിജയം. ഇന്ന് എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഡോൺ ബോക്സോയെ ആണ് ഗോകുലം കേരള പരാജയപ്പെടുത്തിയത്‌. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ഗോകുലം വിജയിച്ചത്. പത്താം മിനുട്ടിൽ സാമുവലും 36ആം മിനുട്ടിൽ സ്റ്റീഫനും ആണ് ഗോകുലത്തിനായി ഗോൾ നേടിയത്. സാമുവൽ പ്ലയർ ഓഫ് ദി മാച്ച് ആയി.

Img 20230205 Wa0163

ഈ മത്സരം ജയിച്ചതോടെ നാലു മത്സരങ്ങളിൽ നിന്ന് നാലു വിജയം നേടിയ ഗോകുലം 12 പോയിന്റുമായി ഗ്രൂപ്പ് ബിയിൽ ഒന്നാമത് എത്തി. ഇനി ഗോകുലത്തിന് രണ്ട് മത്സരങ്ങൾ കൂടെ ഗ്രൂപ്പിൽ ബാക്കിയുണ്ട്. ഡോൺബോസ്കോ 1 പോയിന്റുമായി അവസാന സ്ഥാനത്താണ്.