ആഴ്സണലിലേക്ക് പോകാൻ ശ്രമിച്ച കൈസെദോയെ വിമർശിക്കരുത് എന്ന് ബ്രൈറ്റൺ മാനേജർ

Newsroom

ബ്രൈറ്റൺ ഹോവ് ആൽബിയോൺ താരം കൈസെദോ ജനുവ്രി ട്രാൻസ്ഫർ വിൻഡോയിൽ ആഴ്സണലിലേക്ക് പോകാൻ ശ്രമിക്കുകയും ക്ലബിനോട് ഒരു തുറന്ന കത്തിലൂടെ തന്നെ ക്ലബ് വിടാൻ അനുവദിക്കണം എന്നഭിപ്രായപ്പെടുകയും ചെയ്തിരുന്നു. പക്ഷെ ബ്രൈറ്റൺ താരത്തെ വിൽക്കാൻ തയ്യാറായില്ല. ഈ സീസൺ അവസാനം വ്രെ കൈസെദോയെ നിലനിർത്താൻ ആയിരുന്നു ബ്രൈറ്റൺ തീരുമാനം. ആഴ്സണലിന്റെ 70 മില്യന്റെ ബിഡ് ആണ് അവർ റിജക്ട് ചെയ്തത്.

Picsart 23 02 04 11 15 30 850

ട്രാൻസ്ഫർ വിൻഡോ അടച്ചതോടെ കൈസോദേ ഇന്ന് വീണ്ടും ബ്രൈറ്റൺ ജേഴ്സിയിൽ കളിക്കാൻ ഇറങ്ങുകയാണ്. കൈസെദോ ഇന്ന് ഇറങ്ങുമ്പോൾ താരത്തെ ആരാധകർ പിന്തുണക്കണം എന്നും വിമർശിക്കരുത് എന്നും മാനേജർ റോബർട്ടോ ഡി സെർബി പറയുന്നു.

ആരാധകർ അദ്ദേഹത്തെ പിന്തുണയ്ക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവനെ
അവർ വിമർശിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ കൈസേദോയെ ഇഷ്ടപ്പെടുന്നു. ബ്രൈറ്റണിൽ ജോലി ചെയ്യുന്ന ആളുകൾക്കും മോയ്‌സിനെ ഇഷ്ടമാണ് അവൻ ഒരു നല്ല വ്യക്തിയാണ്. സീസൺ അവസാനം വരെ അവൻ ഞങ്ങളോടൊപ്പം ഉണ്ടാകും എനിക്ക് അതിയായ സന്തോഷമുണ്ട്. ഡി സെർബി പറഞ്ഞു.

2021 ഫെബ്രുവരിയിൽ Independiente del Valle-ൽ നിന്ന് £4m ന് ബ്രൈറ്റണിൽ ചേർന്നതിന് ശേഷം കൈസെഡോ 30 മത്സരങ്ങളിൽ പങ്കെടുക്കുകയും രണ്ട് ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട്.