മെഹ്റാജുദ്ദീൻ വാദു റിയൽ കാശ്മീർ പരിശീലക സ്ഥാനമൊഴിഞ്ഞു

Newsroom

20230201 214758
Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ ഇന്ത്യൻ താരം മെഹ്റാജുദ്ദീൻ വാദു റിയൽ കാശ്മീർ ക്ലബിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞു. ഈ സീസണിൽ ഇതുവ്രെ സ്ഥിരതയാർന്ന പ്രകടനം കാശ്മീരിന് കാഴ്ചവെക്കാൻ കഴിയാത്തതാണ് വാദുവിന്റെ ജോലി പോകാൻ കാരണം.ഇപ്പോൾ റിയൽ കാശ്മീർ ലീഗിൽ ഏഴാം സ്ഥാനത്ത് നിൽക്കുകയാണ്. ഡേവിഡ് റൊബേർട്സൺ പരിശീലക സ്ഥാനം ഒഴിഞ്ഞപ്പോൾ ആയിരുന്നു വാദു ക്ലബിന്റെ ചുമതലയേറ്റത്. 2017 മുതൽ റിയൽ കാശ്മീരിന്റെ പരിശീലകൻ ആയിരുന്നു ഡേവിഡ് റൊബേർട്സൺ. അദ്ദേഹത്തിന് കീഴിൽ വലിയ പ്രകടനങ്ങൾ നടത്താനും രണ്ട് തവണ ഐ എഫ് എ ഷീൽഡ് കിരീടം നേടാനും റിയൽ കാശ്മീരിനായിരുന്നു.

മെഹ്റാജുദ്ദീൻ വാദു

മെഹ്രാജുദ്ദീൻ വാദൂ കാശ്മീരിൽ നിന്ന് തന്നെ ഉള്ള പരിശീലകൻ ആണ് എങ്കിലും കാശ്മീരി ടീമിനെ അവരുടെ മികവിലേക്ക് എത്തിക്കാൻ അദ്ദേഹത്തിനായില്ല. മുമ്പ് സുദേവ ഡെൽഹിക്ക് ഒപ്പവുൻ പൂനെ അക്കാദമിയിലും ഹൈദരാബാദ് എഫ് സിയുടെ സഹ പരിശീലകനായും വാദൂ പ്രവർത്തിച്ചിട്ടുണ്ട്.

മുമ്പ് ചെന്നൈയിൻ എഫ് സിയുടെ ക്യാപ്റ്റൻ ആംബാൻഡ് അണിഞ്ഞിരുന്ന താരമാണ് മെഹ്റാജുദ്ദീൻ വാദു. വാദൂ വിങ് ബാക്കായും സെന്റർ ബാക്കായും ഇന്ത്യൻ ഫുട്ബോളിൽ തിളങ്ങിയ താരമാണ്‌. മുമ്പ് പൂനെ സിറ്റിക്കു വേണ്ടിയും ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട്.