ഡബ്ല്യുഎഫ്ഐ പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിംഗ് സ്ഥാനം ഒഴിയുവാന്‍ തീരുമാനിച്ചതോടെ ജന്തര്‍ മന്തറിൽ പ്രതിഷേധ ധര്‍ണ്ണ നടത്തുകയായിരുന്ന ഗുസ്തി താരങ്ങള്‍ അത് അവസാനിച്ചിച്ചു. ബ്രിജ് ഭൂഷൺ സിംഗ് റെസ്റ്റലിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ സ്ഥാനങ്ങളിൽ നിന്ന് അന്വേഷണം നേരിടുന്ന സമയത്ത് പടിയിറങ്ങുവാന്‍ തീരുമാനിച്ചതോടെയാണ് ഗുസ്തി താരങ്ങള്‍ തങ്ങളുടെ പ്രതിഷേധം അവസാനിപ്പിച്ചത്. കായിക മന്ത്രിയാണ് ഇത് സംബന്ധിച്ച ഉറപ്പ് നൽകിയത്.
പുതിയ കമ്മിറ്റി അധികാരമേറ്റ് സംഭവം അന്വേഷിച്ച് നാല് ആഴ്ചയ്ക്കുള്ളിൽ റിപ്പോര്‍ട്ട് നൽകുമെന്നാണ് അറിയുന്നത്. പ്രസിഡന്റും കോച്ചുമാരും ലക്നൗവിലെ ക്യാമ്പിൽ വനിത ഗുസ്തി താരങ്ങള്‍ക്കതിരെ ലൈംഗിക ചൂഷണം ചെയ്തുവെന്നായിരുന്നു ഒളിമ്പിക്സ് താരങ്ങളായ ഗുസ്തി താരങ്ങളുടെ ആരോപണം.
പ്രസിഡന്റിനെ നീക്കം ചെയ്യാതെ ഇനി മത്സരങ്ങള്‍ക്കില്ലെന്ന് ബജ്രംഗ് പൂനിയ അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ അറിയിച്ചിരുന്നു.