ഫിഫാ മഞ്ചേരിയെ തകർത്തു കൊണ്ട് സൂപ്പർ സ്റ്റുഡിയോ മലപ്പുറം നാലാം കിരീടം ഉയർത്തി

Newsroom

ഈ സെവൻസ് സീസൺ സൂപ്പർ സ്റ്റുഡിയോ മലപ്പുറം സ്വന്തമാക്കുകയാണ്. അവർ ഇന്ന് കൽപ്പകഞ്ചേരി അഖിലേന്ത്യാ സെവൻസിൽ കൂടെ കിരീടം നേടിയതോടെ അവരുടെ കിരീടത്തിന്റെ എണ്ണം നാലായി ഉയർന്നു. ഇന്ന് കല്പകഞ്ചേരി അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരിയെ ആണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ വിജയം.

സൂപ്പർ സ്റ്റുഡിയോ 23 01 20 22 51 12 046

ഇന്ന് തുടക്കത്തിൽ ഫിഫ മഞ്ചേരി സൂപ്പർ സ്റ്റുഡിയോക്കൊപ്പം നിന്നു എങ്കിലും പിന്നീട് കളിയുടെ നിയന്ത്രണം സൂപ്പർ ഏറ്റെടുക്കുക ആയിരുന്നു. കല്പകഞ്ചേരി സെമി ഫൈനലിൽ സബാൻ കോട്ടക്കലിനെ തോൽപ്പിച്ച് ആയിരുന്നു സൂപ്പർ ഫൈനലിലേക്ക് എത്തിയത്. സൂപ്പർ സ്റ്റുഡിയോ ഈ സീസണിൽ കളിച്ച നാലു ഫൈനലുകളിൽ നാലിലും അവർ കിരീടം ഉയർത്തിയത്.