എലിയറ്റിന്റെ ഗോളിൽ വോൾവ്സിനെ മറികടന്ന് ലിവർപൂൾ

Newsroom

അങ്ങനെ അവസാനം ലിവർപൂൾ എഫ് എ കപ്പ് നാലാം റൗണ്ടിലേക്ക് മുന്നേറി. ഇന്നലെ നടന്ന എഫ് എ കപ്പ് റീപ്ലേയിൽ വോൾവ്സിനെ മറുപടിയില്ലാത്ത ഒരു ഗോളിന് മറികടന്നാണ് ലിവർപൂൾ നാലാം റൗണ്ടിലേക്ക് എത്തിയത്. നേരത്തെ ലിവർപൂളും വോൾവ്സും ആൻഫീൽഡിൽ വെച്ച് ഏറ്റുമുട്ടിയപ്പോൾ സ്കോർ 2-2 എന്നായിരുന്നു. തുടർന്നാണ് വോൾവ്സിന്റെ ഗ്രൗണ്ടിക് വെച്ച് റീപ്ലേ നടന്നത്.

ലിവർപൂൾ 23 01 18 09 31 18 279

സലാ അടക്കമുള്ള ചില പ്രധാന താരങ്ങളെ ബെഞ്ചിൽ ഇരുത്തിയാണ് ക്ലോപ്പ് കളി ആരംഭിച്ചത്. മത്സരത്തിന്റെ 13ആം മിനുട്ടിൽ തന്നെ ലീഡ് നേടാൻ ലിവർപൂളിനായി. യുവതാരം ഹാർവി എലിയറ്റിന്റെ അതിമനോഹര ഫിനിഷാണ് ഗോളായി മാറിയത്. അടുത്ത റൗണ്ടിൽ ലിവർപൂൾ മാഞ്ചസ്റ്റർ സിറ്റിയെ ആകും നേരിടേണ്ടി വരിക.