അത്ലറ്റികോ മാഡ്രിഡിൽ നിന്ന് ലോണിൽ ചെൽസിൽ എത്തി ജാവോ ഫെലിക്സ്. ഈ സീസൺ അവസാനിക്കുന്നത് വരെയാണ് ലോൺ കാലാവധി.
എന്നാൽ ലോൺ കാലാവധിക്ക് ശേഷം താരത്തെ ചെൽസിയിൽ നിലനിർത്താനുള്ള ഉടമ്പടികൾ ഒന്നും താരത്തിന്റെ ലോൺ കരാറിൽ ഇല്ല. അത്ലറ്റികോ മാഡ്രിഡ് പരിശീലകൻ സിമിയോണിയുമായുള്ള ബന്ധം മോശമായതിനെ തുടർന്നാണ് ഫെലിക്സ് ടീം വിടാൻ തീരുമാനിച്ചത്.
ആഴ്സണൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബുകൾ താരത്തിനായി രംഗത്ത് ഉണ്ടായിരുന്നെങ്കിലും താരം ചെൽസിയിൽ എത്തുകയായിരുന്നു. ഏകദേശം 11 മില്യൺ യൂറോ ലോൺ തുകയായി നൽകിയാണ് ഫെലിക്സിനെ ചെൽസി ലോണിൽ സ്വന്തമാക്കിയത്.
ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മാത്രം നാല് പുതിയ താരങ്ങളെയാണ് ചെൽസി ടീമിൽ എത്തിച്ചത്. ബെനോയ്റ്റ് ബദിയാഷൈൽ, ഡേവിഡ് ഡാട്രോ ഫോഫന, ആൻഡ്രയ് സാന്റോസ് എന്നിവരെ നേരത്തെ തന്നെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ചെൽസി സ്വന്തമാക്കിയിരുന്നു.