വിഫലം ഷനകയുടെ പോരാട്ട വീര്യം!!! ഗുവഹാത്തിയിൽ 67 റൺസ് വിജയവുമായി ഇന്ത്യ

Sports Correspondent

ഗുവഹാത്തി ഏകദിനത്തിൽ 67 റൺസിന് ശ്രീലങ്കയെ തറപറ്റിച്ച് ഇന്ത്യ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 373/7 എന്ന സ്കോര്‍ നേടിയ ഇന്ത്യ ശ്രീലങ്കയെ 306/8 എന്ന സ്കോറിന് എറിഞ്ഞൊതുക്കുകയായിരുന്നു.

ദസുന്‍ ഷനക 88 പന്തിൽ പുറത്താകാതെ 108 റൺസുമായി ശ്രീലങ്കയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍ 72 റൺസ് നേടിയ പതും നിസ്സങ്കയാണ് മറ്റൊരു പ്രധാന സ്കോറര്‍. ധനന്‍ജയ ഡി സിൽവ 47 റൺസ് നേടി പുറത്താകാതെ നിന്നു.

ഒമ്പതാം വിക്കറ്റിൽ ഷനകയും കസുന്‍ രജിതയും ചേര്‍ന്ന് നേടിയ 100 റൺസാണ് ശ്രീലങ്കയുടെ തോൽവി ഭാരം കുറച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ഉമ്രാന്‍ മാലിക് 3 വിക്കറ്റും മൊഹമ്മദ് സിറാജ് 2 വിക്കറ്റും നേടുകയായിരുന്നു.