ഉക്രൈൻ ദേശീയ ലീഗിൽ കളിക്കാതെ ഐ എസ് എൽ പോലൊരു ഏഷ്യൻ ലീഗിലേക്ക് എത്താൻ ഉള്ള സാഹചര്യം വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് മധ്യനിര താരം ഇവാൻ കലിയുഷ്നി. ഉക്രെയിനിലെ രാഷ്ട്രീയ സാഹചര്യങ്ങൾ തന്നെയാണ് തന്നെ ഇന്ത്യയിലേക്ക് എത്തിച്ചത് എന്ന് ഇവാൻ പറഞ്ഞു. ഞാൻ ഒരു പോളണ്ട് ക്ലബിനായി കളിക്കേണ്ടതായിരുന്നു. എനിക്ക് നല്ല ഓഫർ ഉണ്ടായിരുന്നു. പക്ഷേ ഇരു ക്ലബുകളും തമ്മിൽ ധാരണ ആവാത്തത് കൊണ്ട് അത് നടന്നില്ല. ഇവാൻ പറഞ്ഞു.
തുടർന്ന് ഞാൻ ഐസ്ലാന്റിലേക്ക് പോയി. അവിടെ രണ്ട് മാസത്തോളം കളിച്ചു. അതിനു ശേഷം എന്ന് എന്റെ ക്ലബ് ഉക്രെയിനിലേക്ക് വിളിച്ചു. അവർക്ക് താൻ അവിടെ കളിക്കണമായിരുന്നു. പക്ഷെ യുദ്ധ സാഹചര്യങ്ങളിൽ അവിടേക്ക് മടങ്ങാൻ തനിക്ക് ആകില്ല എന്ന് താൻ ക്ലബിനെ അറിയിച്ചു. എനിക്ക് എന്റെ കുടുംബം സുരക്ഷിതമാണെന്ന് ഉറപ്പിക്കണം ആയിരുന്നു. ഇവാൻ തുടരുന്നു.
അപ്പോൾ ആണ് എന്റെ ഏജന്റ് ഇന്ത്യയിൽ നിന്ന് ഓഫർ ഉണ്ടെന്ന് പറയുന്നത്. താനും ഇന്ത്യയിലേക്ക് വരാൻ തയ്യാറായി. ഇത് തനിക്ക് ഒരു പുതിയ വെല്ലുവിളി ആയിരുന്നു. ഇവാൻ പറഞ്ഞു. ഇതുവരെ ഇന്ത്യയിലെ ജനങ്ങളിലും സൗകര്യങ്ങളിലും താൻ സന്തോഷവാൻ ആണെന്ന് ഇവാൻ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിൽ തുടരാൻ ആഗ്രഹിക്കുന്നു എന്നും അദ്ദേഗം പറഞ്ഞു.