ശക്തമായ മഴ, അൽ നാസറിന്റെ മത്സരം മാറ്റിവെച്ചു

Newsroom

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പുതിയ ക്ലബായ അൽ നാസറിന്റെ ഇന്നത്തെ മത്സരം മാറ്റിവെച്ചു. ഇന്ന് അൽ നാസർ തഅയെ നേരിടേണ്ടിയിരുന്നതാണ്. എന്നാൽ റിയാദിലെ മോശം കാലാവസ്ഥ കാരണം കളി മാറ്റി വെക്കേണ്ടി വന്നു. പതിവില്ലാതെ അവസാന ആഴ്ചകളായി സൗദി അറേബ്യയിൽ ശക്തമായ മഴ ആണ് പെയ്യുന്നത്. ഇന്ന കളി നടത്തുക കാലാവസ്ഥ കാരണം പ്രയാസമായതിനാൽ ആണ് കളി മാറ്റിവെച്ചത്.

അൽ നാസ 225957

മത്സരം നാളെ നടക്കും എന്ന് ലീഗ് അധികൃതർ അറിയിച്ചു. ഇന്ന് മത്സരം നടന്നാലും റൊണാൾഡോയുടെ അരങ്ങേറ്റം നടക്കില്ലായിരുന്നു. റൊണാൾഡോക്ക് രണ്ട് മത്സരത്തിൽ വിലക്ക് ഉള്ളതിനാൽ ഈ മാസം 21ന് മാത്രമെ അദ്ദേഹത്തിന് അരങ്ങേറാൻ ആവുകയുള്ളൂ. നാളെത്തെ ഉൾപ്പെടെ രണ്ട് മത്സരങ്ങൾ റൊണാൾഡോക്ക് നഷ്ടമാകും.