പൊരുതി നോക്കി അക്സര്‍ – സൂര്യ കൂട്ടുകെട്ട്, പൂനെയിൽ ലങ്കയ്ക്ക് 16 റൺസ് വിജയം

Sports Correspondent

പൂനെയിൽ 207 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 190  റൺസിന് ഓള്‍ഔട്ട്. 16 റൺസ് വിജയത്തോടെ ശ്രീലങ്ക പരമ്പരയിൽ ഒപ്പമെത്തി. വലിയ തോൽവിയിലേക്ക് ഇന്ത്യ വീഴുമെന്ന ഘട്ടത്തിൽ നിന്ന് 91 റൺസിന്റെ ആറാം വിക്കറ്റ് കൂട്ടുകെട്ടുമായി അക്സര്‍ പട്ടേൽ – സൂര്യകുമാര്‍ യാദവ് എന്നിവരാണ് ഇന്ത്യയുടെ തോൽവി ഭാരം കുറിച്ചത്.

Srilankaindia

കസുന്‍ രജിത ഓപ്പണര്‍മാരെ ഇരുവരെയും വീഴ്ത്തിയപ്പോള്‍ പത്തോവറിൽ 64 റൺസാണ് ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. പിന്നീട് ഇന്ത്യയുടെ പോരാട്ടവീര്യം അക്സര്‍ – സൂര്യകുമാര്‍ കൂട്ടുകെട്ടിലൂടെ പൂനെയിലെ ഇന്ത്യന്‍ ആരാധകര്‍ സാക്ഷ്യം വഹിക്കുകയായിരുന്നു.

20 പന്തിൽ അക്സര്‍ പട്ടേൽ തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ 33 പന്തിൽ 50റൺസുമായി സൂര്യകുമാര്‍ യാദവും തിളങ്ങി. ഇരുവരും അടിച്ച് തകര്‍ത്തപ്പോള്‍ 40 പന്തിൽ 91 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്.

Srilanka

36 പന്തിൽ 51 റൺസ് നേടിയ സൂര്യകുമാര്‍ യാദവിനെ മധുഷനക പുറത്താക്കിയപ്പോള്‍ അവസാന നാലോവറിൽ 58 റൺസായിരുന്നു ഇന്ത്യ നേടേണ്ടിയിരുന്നത്. 18ാം ഓവര്‍ എറിഞ്ഞ മധുഷങ്കയെ ശിവം മാവി രണ്ട് സിക്സുകള്‍ക്കും ഒരു ഫോറിനും പായിച്ചപ്പോള്‍ ഇന്ത്യയുടെ ലക്ഷ്യം 12 പന്തിൽ 33 റൺസായി മാറി. കസുന്‍ രജിത എറിഞ്ഞ 19ാം ഓവറിൽ 12 റൺസ് പിറന്നപ്പോള്‍ അവസാന ഓവറിൽ ജയത്തിനായി ഇന്ത്യ 21 റൺസ് നേടണമായിരുന്നു.

Axarpatel

അവസാന ഓവറിൽ അക്സര്‍ 31 പന്തിൽ 65 റൺസ് നേടി പുറത്തായപ്പോള്‍ ശിവം മാവി 15 പന്തിൽ 26 റൺസ് നേടി പുറത്തായി.