ഇന്നലെ നോട്ടിങ്ഹാം ഫോറസ്റ്റും സതാമ്പ്ടണും തമ്മിലുള്ള മത്സരത്തിൽ ലൈൻ റഫറിയായി എത്തിയതോടെ ഭുപീന്ദർ സിംഗ് ഗിൽ ഒരു പുതിയ ചരിത്രം കുറിച്ചു. ഒരു പ്രീമിയർ ലീഗ് മത്സരം നിയന്ത്രിക്കുന്ന ആദ്യത്തെ സിഖ്-പഞ്ചാബി അസിസ്റ്റന്റ് റഫറിയായി അദ്ദേഹം മാറി. സെന്റ് മേരീസിൽ നടന്ന മത്സരത്തിൽ നോട്ടിംഗ്ഹാം ഫോറസ്റ്റ് സതാംപ്ടണെ 1-0ന് തോൽപ്പിച്ചിരുന്നു.
ഭൂപീന്ദറിന്റെ സഹോദരൻ സണ്ണി സിംഗ് ഗിൽ ഈ സീസൺ തുടക്കത്തി ഇംഗ്ലീഷ് ലീഗ് ഫുട്ബോളിൽ മത്സരങ്ങൾ നിയന്ത്രിച്ചിരുന്നു. ഇരുവരുടെയും പിതാവായ ജർനൈൽ സിങ് മുമ്പ് ഇ എഫ് എൽ മത്സരങ്ങൾ നിയന്ത്രിച്ച് കൊണ്ട് ചരിത്രത്തിലെ ആദ്യത്തെ തലപ്പാവ് അണിയുന്ന ഫുട്ബോൾ റഫറിയായി മാറിയിരുന്നു.
ഇതുവരെയുള്ള എന്റെ റഫറിയിംഗ് യാത്രയിലെ ഏറ്റവും അഭിമാനകരവും ആവേശകരവുമായ നിമിഷമാണിത് എന്നും, പക്ഷേ ഇത് എന്റെ ലക്ഷ്യത്തിലേക്കുള്ള മറ്റൊരു ചുവടുവെയ്‌പ്പ് മാത്രമാണ് എന്നും ഭുപീന്ദർ പറഞ്ഞു.