കീപ് ഇറ്റ് സിംപിള്‍!!! സഞ്ജുവിന് ഉപദേശവുമായി സംഗക്കാര

Sports Correspondent

സഞ്ജു സാംസണ് ഉപദേശവുമായി മുന്‍ ശ്രീലങ്കന്‍ താരവും രാജസ്ഥാന്‍ റോയൽസ് ഡയറക്ടര്‍ ഓഫ് ക്രിക്കറ്റുമായ കുമാര്‍ സംഗക്കാര. സഞ്ജു റിലാക്സ് ചെയ്ത് കാര്യങ്ങള്‍ സിംപിളായി സമീപിക്കണമെന്നാണ് സംഗക്കാര ഉപദേശിച്ചത്.

ഐപിഎലിലും ഇന്ത്യന്‍ ടീമിനും കളിക്കുന്നത് രണ്ട് തരത്തിലുള്ള കാര്യമാണ് എന്നും സംഗക്കാര കൂട്ടിചേര്‍ത്തു. ഇത് തനിക്ക് ലഭിയ്ക്കുന്ന അവസാന അവസരമാണെന്ന് കരുതി ഒരിക്കലും സഞ്ജു മത്സരത്തെ സമീപിക്കരുതെന്നും സംഗക്കാര വ്യക്തമാക്കി.

പ്രതിഭയും ടെംപര്‍മെന്റ് ഒരു പോലെയുള്ള മികച്ച താരമാണ് സഞ്ജുവെന്നും സംഗക്കാര സൂചിപ്പിച്ചു.