പ്യൂട്ടിയക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ മികച്ച യാത്രയയപ്പ്

Newsroom

കേരള ബ്ലാസ്റ്റേഴ്സ് വിടുന്ന മധ്യനിര താരം പ്യൂട്ടിയക്ക് ബ്ലാസ്റ്റേഴ്സ് ടീമിന്റെ മികച്ച യാത്രയയപ്പ്. കേരള ബ്ലാസ്റ്റേഴ്സിന്റെ എല്ലാ താരങ്ങളും ഒപ്പുവെച്ച ജേഴ്സി സമ്മാനിച്ച് ആണ് കേരള ബ്ലാസ്റ്റേഴ്സ് താരത്തോട് വിടപറഞ്ഞത്. പിച്ചിലും പിച്ചിന് പുറത്തും പ്യൂട്ടിയയെ ഞങ്ങൾ മിസ് ചെയ്യും എന്ന് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ട്വീറ്റ് ചെയ്തു. ഞങ്ങൾക്ക് സമ്മാനിച്ച മികച്ച ഓർമ്മകൾക്ക് നന്ദി പറയുന്നു എന്നും ക്ലബ് ട്വീറ്റ് ചെയ്തു.

പ്യൂട്ടിയ 22 12 30 19 41 45 685

പ്യൂട്ടിയ ഇനി മോഹൻ ബഗാനായാണ് കളിക്കുക. എ ടി കെ മോഹൻ ബഗാൻ പ്യൂട്ടിയയെ സ്വന്തമാക്കാനായി ട്രാൻസ്ഫർ തുക കേരള ബ്ലാസ്റ്റേഴ്സിന് നൽകിയിട്ടുണ്ട്. ജനുവരി ഒന്ന് മുതൽ താരം മോഹൻ ബഗാന്റെ താരമായി മാറും.

പ്യൂട്ടിയ ക്ലബ് വിടുക ആണെന്നും അതുകൊണ്ട് ആണ് താരം ടീമിനായി കളിക്കാത്തത് എന്നും പരിശീലകൻ ഇവാൻ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. പ്യൂട്ടിയ അവസാന രണ്ട് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന്റെ സ്ക്വാഡിൽ ഉണ്ടായിരുന്നില്ല. അവസാന ഏഴ് മത്സരങ്ങളായി താരം ആദ്യ ഇലവനിലും എത്തിയിരുന്നില്ല. 24കാരനായ പ്യൂട്ടിയ അവസാന രണ്ട് സീസണായി ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉണ്ട്. മുമ്പ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായും താരം കളിച്ചിട്ടുണ്ട്.