ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് ദക്ഷിണാഫ്രിക്ക, രണ്ടാം ടെസ്റ്റിലും മേൽക്കൈ നേടി ഓസ്ട്രേലിയ

Sports Correspondent

എംസിജിയിലെ രണ്ടാം ടെസ്റ്റിലും ബാറ്റിംഗ് തകര്‍ച്ച നേരിട്ട ദക്ഷിണാഫ്രിക്ക. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 67/5 എന്ന നിലയിലേക്ക് ദക്ഷിണാഫ്രിക്കയെ പ്രതിരോധത്തിലാക്കുകയായിരുന്നു.

ഡീന്‍ എൽഗാര്‍(26) , സാരെൽ ഇര്‍വി(18), ത്യൂനിസ് ഡി ബ്രൂയിന്‍(12), ടെംബ ബാവുമ(1), ഖായ സോണ്ടോ(5) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. മിച്ചൽ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ കാമറൺ ഗ്രീന്‍, സ്കോട്ട് ബോളണ്ട് എന്നിവര്‍ ഓരോ വിക്കറ്റ് നേടി. എൽഗാര്‍ റണ്ണൗട്ട് ആകുകയായിരുന്നു.

Lyonlabuschagne

ഒടുവിൽ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 40 ഓവറിൽ 96/5 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. 19 റൺസുമായി കൈൽ വെറൈയന്നേയും 11 റൺസ് നേടി മാര്‍ക്കോ ജാന്‍സനുമാണ് ക്രീസിലുള്ളത്.