രഞ്ജി ട്രോഫിയിൽ 310/5 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച രാജസ്ഥാനെ 337 റൺസിൽ എറിഞ്ഞൊതുക്കിയെങ്കിലും മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച. രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി പിരിയുമ്പോള്‍ കേരളം 57/3 എന്ന നിലയിലാണ്. രാജസ്ഥാന്റെ സ്കോര്‍ മറികടക്കുവാന്‍ കേരളം ഇനിയും 280 റൺസ് നേടേണ്ടതുണ്ട്.
രാഹുല്‍ പൊന്നന്(10), രോഹന് പ്രേം(18) , ഷൗൺ റോജര്‍(0) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. 22 റൺസുമായി സഞ്ജു സാംസണും 3 റൺസുമായി സച്ചിന് ബേബിയും ആണ് ക്രീസിലുള്ളത്.
നേരത്തെ ബേസിൽ തമ്പി, നിധീഷ് എംഡി എന്നിവരാണ് രാജസ്ഥാന്റെ ചെറുത്ത്നില്പ് അവസാനിപ്പിച്ചത്. 74 റൺസ് നേടിയ സൽമാന് ഖാന് റണ്ണൗട്ട് രൂപത്തിലും പുറത്തായി. കേരളത്തിനായി ജലജ് സക്സേന മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ബേസിൽ തമ്പിയും നിധീഷ് എംഡിയും രണ്ട് വീതം വിക്കറ്റ് നേടി.