85 റൺസ് വിജയം നേടി കേരളം, വൈശാഖ് ചന്ദ്രന് 5 വിക്കറ്റ് ജലജ് സക്സേനയ്ക്ക് 4 വിക്കറ്റ്

Sports Correspondent

രഞ്ജി ട്രോഫിയിൽ ജാര്‍ഖണ്ഡിനെതിരെ വിജയം നേടി കേരളം. ഇന്ന് 323 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ജാര്‍ഖണ്ഡിനെ 237 റൺസിന് പുറത്താക്കി 85 റൺസിന്റെ വിജയം ആണ് കേരളം നേടിയത്.

തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 187/7 എന്ന നിലയിൽ കേരളം ഡിക്ലയര്‍ ചെയ്ത ശേഷം വൈശാഖ് ചന്ദ്രനും ജലജ് സക്സേനയും ആണ് കേരളത്തിനെ വിജയത്തിലേക്ക് നയിച്ചത്. വൈശാഖ് അഞ്ചും ജലജ് നാലും വിക്കറ്റ് നേടിയപ്പോള്‍ 92 റൺസ് നേടിയ കുമാര്‍ കുശാഗ്ര ആണ് ജാര്‍ഖണ്ഡിന്റ ടോപ് സ്കോറര്‍. വിരാട് സിംഗ് 32 റൺസും സൗരഭ് തിവാരി 37 റൺസും നേടി പുറത്തായി.