കാറപകടത്തിൽ പെട്ട് ആന്‍ഡ്രൂ ഫ്ലിന്റോഫ്, ആശുപത്രി വാസത്തിൽ

Sports Correspondent

മുന്‍ ഇംഗ്ലണ്ട് താരം ആന്‍ഡ്രൂ ഫ്ലിന്റോഫിന് കാറപകടത്തിൽ പരിക്ക്. ബിബിസിയുടെ ടിവി ഷോ ആയ ടോപ് ഗിയറിന് വേണ്ടി ചിത്രീകരണം നടത്തുമ്പോള്‍ ആണ് അപകടം സംഭവിക്കുന്നത്. ടോപ് ഗിയറിന്റെ ടെസ്റ്റ് ട്രാക്കില്‍ വെച്ചാണ് സംഭവം.

ഉടന്‍ തന്നെ താരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. താരത്തിനേറ്റ പരിക്ക് അത്ര അപകടകരമല്ലെന്നാണ് ലഭിയ്ക്കുന്ന വിവരം.