“റൊണാൾഡോ ഞങ്ങളുടെ ക്യാപ്റ്റൻ ആണ്, എന്നും മെച്ചപ്പെടാൻ സഹായിക്കുന്നു” – റാമോസ്

Newsroom

ഇന്നലെ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പകരം ആദ്യ ഇലവനിൽ എത്തിയ ഗോൺസാലോ റാമോസ് ഹാട്രിക്കുനായി പോർച്ചുഗൽ ജേഴ്സിയിൽ അത്ഭുത പ്രകടനം നടത്തിയിരുന്നു‌. താൻ ആദ്യ ഇലവനിൽ എത്തുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല എന്ന് റാമോസ് മത്സര ശേഷം പറഞ്ഞു.

നോക്കൗട്ട് ഘട്ടത്തിൽ ആദ്യ 11-ൽ ഇടംപിടിക്കുന്നതിനെക്കുറിച്ച് എന്റെ സ്വപ്നങ്ങളിൽ പോലും ഞാൻ ചിന്തിച്ചിട്ടില്ലെന്ന് ഞാൻ കരുതുന്നു. റാമോസ് പറഞ്ഞു.

20221207 122103

റൊണാൾഡോ ബെഞ്ചിൽ ആയതിനെ കുറിച്ച് ഞങ്ങളുടെ ടീമിൽ, ആരും അതിനെക്കുറിച്ച് സംസാരിച്ചില്ല എന്ന് റാമോസ് പറഞ്ഞു. ഞങ്ങളുടെ ക്യാപ്റ്റനെന്ന നിലയിൽ ക്രിസ്റ്റ്യാനോ ഒരു മാതൃക ആണ്. അദ്ദേഹം എപ്പോഴും ഞങ്ങളെ സഹായിക്കുന്നു. ഞങ്ങൾക്ക് എപ്പോഴും പ്രോത്സാഹനം നൽകുകയും ചെയ്യുന്നു. എനിക്ക് മാത്രമല്ല ഞങ്ങളുടെ ടീമംഗങ്ങൾക്ക് എല്ലാം പ്രചോദനമാണ് റൊണാൾഡോ. റാമോസ് പറഞ്ഞു.