“ടി20യിൽ കളിക്കാത്തതിന് ഏകദിനത്തിലെ പന്തിനെ വിമർശിക്കരുത്”

Newsroom

റിഷഭ് പന്തിനെ ഏകദിന ടീമിൽ നിന്ന് മാറ്റണം എന്നുള്ള വിമർശനങ്ങൾ ശരിയല്ല എന്ന് ദിനേഷ് കാർത്തിക്. ടി20യിലെ റെക്കോർഡ് അദ്ദൃഹത്തിന്റെ ഏകദിനത്തിലെ പ്രകടനങ്ങളോട് കൂട്ടിച്ചേർക്കരുത് എന്ന് കാർത്തിക് പറഞ്ഞു.

എകദിനം നമ്മൾ പ്രത്യേകം നോക്കേണ്ടതുണ്ട്. ഏകദിന ക്രിക്കറ്റിൽ അവസാന 10 ഇന്നിംഗ്‌സുകളിൽ 45-ലധികം ശരാശരി പന്തിന് ഉണ്ട്‌. ഇംഗ്ലണ്ടിൽ അടുത്തിടെ സമാപിച്ച പരമ്പരയിൽ മാച്ച് വിന്നിംഗ് ഇന്നിങ്സും പന്തിൽ നിന്ന് നമ്മൾ കണ്ടു. കാർത്തിക് പറഞ്ഞു.

20221205 180131

അവന് എകദിന ടീമിൽ ഉണ്ടായിരിക്കണം അവന് അവസരവും അവസരം നൽകണം, അവൻ നന്നായി കളിച്ചില്ലെങ്കിൽ ആലോചിക്കാം. വേറൊരു ഫോർമാറ്റിൽ കളിക്കാത്തതിന് ഏകദിനത്തിൽ നിൻബ് മാറ്റി നിർത്താ‌ൻ പറയുന്നത് അന്യായമായ ഒന്നാണെന്ന് ഞാൻ കരുതുന്നു. കാർത്തിക് പറഞ്ഞു