ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിൽ കളിക്കും, കാര്യങ്ങൾ അവസാന ഘട്ടത്തിൽ

Picsart 22 12 05 18 43 46 414

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലേക്ക് എത്തും എന്നത് ഏതാണ്ട് ഉറപ്പാവുക ആണ്‌. സൗദി ക്ലബായ അൽ നാസെറിൽ റൊണാൾഡോ 2.5 വർഷത്തെ കരാർ ഒപ്പുവെക്കും എന്ന് മാഴ്സ റിപ്പോർട്ട് ചെയ്യുന്നു. കരാർ അംഗീകരിച്ചു എന്നും ഇനി അവസാന നടപടികൾ മാത്രമാണ് ഉള്ളത് എന്നുമാണ് മാഴ്സ പറയുന്നത്. എന്നാൽ ഇനിയും റൊണാൾഡോ കരാർ ഒപ്പുവെച്ചില്ല എന്ന് സ്കൈസ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു‌.

20221205 184406

ലോക ഫുട്ബോളിലെ ഏറ്റവും വലിയ ഓഫർ അൽ നാസ കഴിഞ്ഞ ആഴ്ച റൊണാൾഡോക്ക് മുന്നിൽ സബ്മിറ്റ് ചെയ്തിരുന്നു. വർഷം 200 മില്യൺ ഡോളർ വേതനം ലഭിക്കുന്ന ഓഫർ ആണ് അൽ നാസെർ നൽകിയിരിക്കുന്നത്‌. 1600 കോടി രൂപക്ക് മേലെ ആകും ഈ തുക.

റൊണാൾഡോ ഈ ഓഫർ അംഗീകരിക്കുന്നതിന് അടുത്ത് ആണെന്നും റൊണാൾഡോയുടെ അടുത്ത ക്ലബ് അൽ നാസെർ ആകാൻ ആണ് സാധ്യത എന്നും റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ റൊണാൾഡോ അവസാനിപ്പിച്ചിരുന്നു. ഇതോടെ റൊണാൾഡോ ഫ്രീ ഏജന്റായിരുന്നു. കഴിഞ്ഞ സമ്മറിലും റൊണാൾഡോക്ക് സൗദിയിൽ നിന്ന് വലിയ ഓഫർ വന്നിരുന്നു. അന്ന് റൊണാൾഡോ ചാമ്പ്യൻസ് ലീഗ് ക്ലബ് മാത്രമെ തിരഞ്ഞെടുക്കൂ എന്ന് തീരുമാനിക്കുക ആയിരുന്നു.

Picsart 22 11 29 17 32 39 215

ലോകകപ്പ് കഴിയുന്ന ഉടനെ റൊണാൾഡോ തന്റെ ഭാവി നീക്കം ഔദ്യോഗികമാക്കും. റൊണാൾഡോ സൗദി അറേബ്യയിൽ എത്തിയാൽ അത് ഏഷ്യൻ ഫുട്ബോളിന് തന്നെ ഊർജ്ജമാകും.