443/5 എന്ന നിലയിൽ ഇന്ത്യ എ ഡിക്ലയര്‍ ചെയ്ത ശേഷം രണ്ടാം ഇന്നിംഗ്സിൽ മികച്ച പ്രകടനവുമായി ബംഗ്ലാദേശ് എ. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് 172/1 എന്ന നിലയിലാണ്.
82 റൺസുമായി സാക്കിര്‍ ഹുസൈനും 56 റൺസുമായി നജ്മുള്‍ ഹൊസൈന്‍ ഷാന്റോയും ആണ് ക്രീസിലുള്ളത്. 21 റൺസ് നേടിയ മഹമ്മുദുള്‍ ഹസന് ജോയയിടുെ വിക്കറ്റ് സൗരഭ് കുമാര്‍ വീഴ്ത്തുകയായിരുന്നു.
ഇന്ത്യയ്ക്കായി ഉപേന്ദ്ര യാദവ് 71 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ജൈസ്വാളും(145) അഭിമന്യു ഈശ്വരനും(14) ശതകങ്ങള്‍ നേടിയിരുന്നു ആദ്യ ഇന്നിംഗ്സിൽ.














