സമനിലകളല്ല, വിജയം ആണ് ലക്ഷ്യമാക്കുന്നത് – ബ്രണ്ടന്‍ മക്കല്ലം

Sports Correspondent

പാക്കിസ്ഥാനിൽ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കെത്തുന്ന ഇംഗ്ലണ്ട് സമനിലകള്‍ക്കാകില്ല വിജയത്തിന് തന്നെയാകും ശ്രമിക്കുക എന്ന് പറഞ്ഞ് ടെസ്റ്റ് ടീം കോച്ച് ബ്രണ്ടന്‍ മക്കല്ലം. 2005ന് ശേഷം ആദ്യമായി പാക്കിസ്ഥാനിൽ ടെസ്റ്റ് കളിക്കാനെത്തുകയാണ് ഇംഗ്ലണ്ട്.

തന്റെ ടീം ടെസ്റ്റ് പരമ്രയ്ക്കായി പൂര്‍ണ്ണമായി തയ്യാറെടുപ്പുകള്‍ നടത്തിയിട്ടില്ലെന്നത് സത്യമാണെങ്കിലും മത്സരത്തിൽ ഫലം സൃഷ്ടിക്കുവാന്‍ തന്നെ ടീം ശ്രമിക്കുമെന്നും മക്കല്ലം വ്യക്തമാക്കി. പാക്കിസ്ഥാനെ പാക്കിസ്ഥാനിൽ തോല്പിക്കുകയാണെങ്കിൽ ടീം മികച്ച രീതിയിൽ കളിച്ചു എന്ന് അനുമാനിക്കാമെന്നും മക്കല്ലം സൂചിപ്പിച്ചു.